ഇന്ത്യൻ റെയില്‍വേയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്
ഇതില്‍ റെയില്‍വേയുടെ യാത്രാ സൗകര്യത്തിന്റെ മേന്മ പറയുന്ന വീഡിയോയും ഇന്ത്യൻ ഗതാഗതസംവിധാനത്തിനുതന്നെ നാണക്കേടുണ്ടാക്കുന്ന വീഡിയോകളുമുണ്ടാകാറുണ്ട്. കോച്ചുകളിലൂടെ എലി ഓടുന്നതും കുത്തിനിറച്ച യാത്രക്കാരേയുംകൊണ്ട് തീവണ്ടി ഓടുന്നതും സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്രക്കാരെ എമർജൻസി വിൻഡോ വഴി തീവണ്ടിക്കുള്ളിലേക്ക് കയറ്റുന്ന ചുമട്ടുതൊഴിലാളിയുടെ വീഡിയോയാണ് എക്സില്‍ ചർച്ചയാകുന്നത്.
പുരുഷൻമാരേയും സ്ത്രീകളേയും കുട്ടികളേയും ഇയാള്‍ തീവണ്ടിക്കുള്ളിലേക്ക് എടുത്തുകയറ്റുന്നതാണ് വീഡിയോയിലുള്ളത്. ഒപ്പം ലഗേജുകളും വിൻഡോ വഴി ഇയാള്‍ ഉള്ളിലേക്ക് എറിയുന്നുണ്ട്.
Coolie No. 1️⃣ 😲👏🫡 pic.twitter.com/iPKytdonAE
വീഡിയോയെ വിമർശിച്ചും പിന്തുണച്ചും നിരവധി പേർ കമന്റ് ചെയ്തു. ഇന്ത്യൻ റെയില്‍വേയ്ക്കുതന്നെ നാണക്കേടാണ് ഈ സംഭവമെന്നാണ് പലരുടേയും കമന്റ്. ഇതാണോ കൂലി നമ്ബർ വണ്‍ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. തിരക്കുള്ള സമയമായതിനാലാകാം സീറ്റ് പിടിക്കാനായി ചുമട്ടു തൊഴിലാളി ഈ സാഹസത്തിന് മുതിർന്നതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.