Click to learn more 👇

നീയാരാടാ? മഞ്ജുഷേ, ഇമ്മാതിരി തെമ്മാടികളെ കൊണ്ടുവന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ആക്ഷപിച്ചാലുണ്ടല്ലോ; തെമ്മാടിത്തരം പറഞ്ഞാലുണ്ടല്ലോ..ടേയ് സന്ദീപ് വാര്യര്‍..നീ മര്യാദയ്ക്ക് സംസാരിക്കണം...നീ നിന്റെ അച്ചി വീട്ടില്‍ പോയി പറഞ്ഞാല്‍ മതി: എടാ പോടാ വിളിച്ചവര്‍ ഇനി 'കൈ' കുടക്കീഴില്‍; വൈറൽ ട്രോൾ വീഡിയോ വാർത്തയോടൊപ്പം


 

ബിജെപി സംസ്ഥാന സമിതി അംഗവും വക്താവുമായിരുന്ന സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നതാണ് സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചർച്ച

ചാനല്‍ ചർച്ചയിലെ സ്ഥിരം സാന്നിധ്യമായിരുന്നു സന്ദീപ് വാര്യർ. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുമായി മുമ്ബ് ചാനല്‍ ചർച്ചയില്‍ ഉണ്ടായ പോരാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.


പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചാമക്കാല നടത്തിയ പരാമർശമാണ് അന്ന് ചർച്ചയില്‍ സന്ദീപിനെ ചൊടിപ്പിച്ചത്. ഇതോടെ, ഇരുവരും തമ്മില്‍ തർക്കമായി. എടാ, പോടാ വിളികളിലേക്ക് വരെ കാര്യങ്ങളെത്തി. ഇതിന്റെ വീഡിയോ വലിയതോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. സന്ദീപ് ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് എത്തിയതോടെ ഒരു എതിരാളി നഷ്ടമായ വിഷമത്തിലാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.


ഒരു എതിരാളി കുറഞ്ഞുപോയെന്ന് വിഷമമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ നന്നായി കാര്യങ്ങള്‍ പഠിച്ച്‌ പ്രതികരിക്കുന്ന വ്യക്തിയായിരുന്നു സന്ദീപ്. ചാനലുകളില്‍ ഏറ്റവും വൈറലായിട്ടുള്ള സംഭവമായിരുന്നു അന്നത്തെ പോര് . ഞങ്ങളുടെ കുടുംബത്തിലേക്ക് അദ്ദേഹം വന്നതില്‍ സന്തോഷമുണ്ട്. എന്തടാ? എന്ന് ചോദിച്ചാല്‍ മറുപടി പറയാൻ ആമ്ബിയറുള്ള നേതാവാണ്'- ജ്യോതികുമാർ ചാമക്കാല മാധ്യമങ്ങളോട് പറഞ്ഞു.


'രാഷ്ട്രീയത്തില്‍ എതിരാളികളില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. രാഷ്ട്രീയത്തില്‍ നിലപാടുകളുടെ അടിസ്ഥാനത്തിലുള്ള വിമർശനങ്ങളാണ് നടത്തുന്നത്. മനുഷ്യരായതുകൊണ്ടുതന്നെ ചിലഘട്ടങ്ങളില്‍ കൈവിട്ടുപോകും. പക്ഷേ എല്ലാക്കാലത്തും ബഹുമാനിക്കുന്ന നേതാവാണ് ജ്യോതികുമാർ ചാമക്കാല'- സന്ദീപ് വാര്യർ പ്രതികരിച്ചു.


ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിന്ന സന്ദീപ് വാര്യർ ശനിയാഴ്ച രാവിലെയാണ് കോണ്‍ഗ്രസില്‍ ചേർന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക