ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം സ്വർണവും പണവും കവർന്ന വീട്ടമ്മയുടെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റില്‍
ചാലക്കുടി പരിയാരം സ്വദേശിനിയുടെ പരാതിയില്‍ വെള്ളാങ്കല്ലൂർ നടപുവളപ്പില്‍ പ്രജിത്ത് (42) ആണ് പിടിയിലായത്.
ബസ് യാത്രയ്ക്കിടെ പരിതയപ്പെട്ട പ്രജിത്ത് നിരവധി തവണ ലൈം ഗികബന്ധത്തിലേർപ്പെടുകയും ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കുകയുമായിരുന്നു എന്നാണ് വീട്ടമ്മയുടെ പരാതി.
2018 ലാണ് ചാലക്കുടി പരിയാരം സ്വദേശിനി പ്രജിത്തിനെ പരിചയപ്പെടുന്നത്. ബസ് യാത്രക്കിടെ പരിചയപ്പെട്ട പ്രജിത്തുമായി വീട്ടമ്മ അടുപ്പത്തിലാവുകയായിരുന്നു. ഇതിന് ശേഷം ഇരുവരും നിരവധി തവണ ലൈംഗികബന്ധത്തിലേർപ്പെട്ടു. ഇതിനിടെ വീട്ടമ്മയുടെ ആറര പവൻ സ്വർണാഭരണങ്ങള്‍ പണയം വയ്ക്കാനായി പ്രജിത്ത് വാങ്ങിയിരുന്നു.
പിന്നീട് വീട്ടമ്മ സ്വർണാഭരണങ്ങള്‍ തിരികെ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
വീട്ടമ്മ സ്വർണാഭരണങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പ്രജിത്ത് ഭീഷണി മുഴക്കുകായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാൻ വീണ്ടും ഇയാള്‍ പണം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പലതവണയായി 13 ലക്ഷത്തോളം രൂപ പ്രതി കൈവശപ്പെടുത്തിയെന്നും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. തുടർന്നും പണമാവശ്യപ്പെട്ട് ശല്യപ്പെടുത്തിയതോടെയാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്കിയത്.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സഘമാണ് പ്രജിത്തിനെ അറസ്റ്റ് ചെയ്തത്.