Click to learn more 👇

പൈല്‍സിന്റെ ഒറ്റമൂലി മുയല്‍ ചെവിയൻ; വാത, കഫ സംബന്ധമായ രോഗങ്ങള്‍ക്കുളള ഉത്തമ ഔഷധം; അറിയാം മുയല്‍ ചെവിയന്റെ ഗുണങ്ങൾ


 

ദശപുഷ്പങ്ങളില്‍പ്പെട്ട ഒരു ഔഷധ സസ്യമാണ് നമ്മുടെ നാട്ടിടവഴികളില്‍ ധാരാളമായി കാണപ്പെടുന്ന മുയല്‍ ചെവി‌യൻ. ദശപുഷ്പങ്ങളില്‍ പത്തും ഔഷധ പ്രദാനങ്ങളായ നാട്ടു ചെടികളാണ്

പലർക്കും ഇതിന്റെ ഗുണം അറിയില്ല.


 ഇതിന്റെ ഇലകള്‍ക്ക് മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലാകാം മുയല്‍ച്ചെവിയൻ എന്ന പേര് ലഭിച്ചത്. മുയല്‍ചെവിയൻ, എലിചെവിയൻ, ഒറ്റചെവിയൻ, തിരുദേവി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. വാത, കഫ സംബന്ധമായ രോഗങ്ങള്‍ക്കുളള ഉത്തമ ഔഷധമാണിത്. പല ആയുര്‍വേദ മരുന്നുകള്‍ക്കും കൂട്ടായി ഇത് ചേര്‍ക്കാറുണ്ട്. കർക്കിടക കഞ്ഞിയില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് മുയല്‍ച്ചെവിയൻ. സമൂലം ഔഷധയോഗ്യമായ ഈ സസ്യം. 


പനി ,നേത്രരോഗങ്ങള്‍ ,മൂലക്കുരു ,തലവേദന ,മൈഗ്രേയിൻ ,കൃമി ,രക്തസ്രാവം, വ്രണം,ടോണ്‍സിലൈറ്റിസ് തുടങ്ങിയവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ്

ചില ഔഷധപ്രയോഗങ്ങള്‍


മുയല്‍ച്ചെവിയന്റെ ഇല ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് തരിയില്ലാതെ അരിച്ചെടുത്ത് കണ്ണിലൊഴിച്ചു നിർത്തിയാല്‍ കണ്ണില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍ മാറുകയും കണ്ണിന് കുളിർമ കിട്ടുകയും ചെയ്യും.


ചെങ്കണ്ണ് കണ്ണില്‍ പഴുപ്പ്, പോളവീക്കം, ചുവപ്പ് കരുകരുപ്പ് കണ്‍ കുരു, ചൂട്കുരു, മുതലായവക്ക് മുയല്‍ ചെവിയന്റെ നീര് രണ്ടു തുള്ളി വീതംഒഴിച്ചാല്‍ ശമിക്കും.


മുയല്‍ച്ചെവിയന്റെ നീര് കാലിന്റെ പെരുവിരലില്‍ പുരട്ടിയാല്‍ തലവേദന, മൈഗ്രൈന്‍ (ചെന്നിക്കുത്ത് - MIGRAINE) എന്നിവ മാറും.മുയല്‍ച്ചെവിയന്‍റെ നീര് നെറുകയില്‍ വെറുതെ തളം വെച്ചാലും തലവേദന പെട്ടന്ന് മാറും.

മുയല്‍ചെവിയൻ ഇടിച്ചുപിഴിഞ്ഞ നീരെടുത്ത് അതിലേക്ക് അല്പം രാസ്നാദി പൊടിയും ചേർത്ത് നെറ്റിയിലും നെറുകയിലും പുരട്ടിയാല്‍ ഏതുതരം തലവേദനയും ശമിക്കുന്നതിന് വളരെ ഫലപ്രദമാണ്


മുയല്‍ചെവിയന്റെ ഇല ഉപ്പും കൂട്ടി ഞെരുടി കിട്ടുന്ന നീര് ടോണ്‍സിലൈറ്റിസ് ഉള്ള ഭാഗത്തു പുറമെ പുരട്ടിയാല്‍ ടോണ്‍സിലൈറ്റിസ് മാറും


മുറിവുണ്ടാകുമ്ബോള്‍ മുയല്‍ച്ചെവിയൻ അരച്ച്‌ മുറിവ് ഉണ്ടായ ഭാഗത്ത് പുരട്ടിയാല്‍ രക്തപ്രവാഹം നിലയ്ക്കുകയും മുറിവ് പെട്ടെന്ന് ഉണങ്ങാൻ സഹായിക്കുകയും ചെയ്യും


മുയല്‍ചെവിയനും, വെളുത്തുള്ളിയും, ഉപ്പും ചേർത്തരച്ച്‌ കഴുത്തില്‍ പുരട്ടിയാല്‍ വായ്പുണ്ണ് മാറുന്നതിന് വളരെ ഫലപ്രദമാണ് മാത്രമല്ല ഇത് ഉള്ളില്‍ കഴിക്കുന്നതും പുറമേ പുരട്ടുന്നതും ടോണ്‍സിലൈറ്റിസിനും വളരെ നല്ലതാണ്


കാലില്‍ മുള്ളു കൊണ്ടാല്‍ മുയല്‍ചെവിയൻ വെള്ളം തൊടാതെ സമൂലം അരച്ച്‌ മുള്ളുകൊണ്ട ഭാഗത്ത് വെച്ച്‌ കെട്ടിയാല്‍ മുള്ള് താനെ പുറത്തുവരും


മുയല്‍ചെവിയൻ സമൂലം ഇടിച്ചു പിഴിഞ്ഞു അഞ്ചു മില്ലി നീരെടുത്ത് അതിന്റെ കൂടെ പത്തു മില്ലി വെള്ളം കൂടി ചേർത്ത് ദിവസം രണ്ടു നേരം കഴിക്കുന്നത് പനി മാറാൻ വളരെ ഫലപ്രദമാണ്


മുയല്‍ച്ചെവിയന്റെ ഇലയും ചുവന്ന തുളസിയും വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് അതില്‍ സ്വല്പം ഏലത്തരിയും ചേർത്ത് കുടിക്കുന്നത് ജലദോഷം മാറാൻ നല്ലൊരു മരുന്നാണ് മുയല്‍ച്ചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് അര ഔണ്‍സ് ദിവസം ഒരു നേരം വീതം 3 ദിവസം കഴിച്ചാല്‍ ഉദര കൃമി മാറികിട്ടും


മുയല്‍ച്ചെവിയൻ സമൂലം അരച്ച്‌ 3 ഗ്രാം വീതം മോരില്‍ കലക്കി ദിവസംരണ്ടുനേരം കഴിക്കുന്നത് പൈല്‍സിന് വളരെ ഫലപ്രദമാണ്


മുയല്‍ചെവിയനും അല്പം മഞ്ഞളും ഇരട്ടിമധുരവും കല്‍ക്കമാക്കി എടുത്തു എണ്ണകാച്ചി അതിലേക്ക് കർപ്പൂരവും ചേർക്കുക ഈ എണ്ണ വ്രണത്തില്‍ പുരട്ടിയാല്‍ വ്രണം വേഗം സുഖപ്പെടും


അൻപതു ഗ്രാം മുയല്‍ ചെവിയന്നും അൻപതു ഗ്രാം ചുവന്നുള്ളിയും കൂടി നെയ്യില്‍ വഴററി ഏഴു ദിവസം രാവിലെ കഴിച്ചാല്‍ അള്‍സർ ശ്രമിക്കും.

വായ്പുണ്ണിനും അർശസിനും വായ്നാറ്റത്തിനും ചുണ്ടു വെടിക്കുന്നതിനും വെളുക്കുന്നതിനും നല്ലതാണ്.


ഇതില്‍ കാല്‍സ്യവും ഫോസ്ഫറസും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടേയും പല്ലുകളുടേയും വളർച്ചക്ക് ഇത് വളരെ നല്ലതാണ് .മുയല്‍ ചെവിയല്‍ സമൂലം അരച്ച നീര് ഒരാഴ്ച കഴിച്ചാല്‍ വയറ്റിലെ വിര ശല്യം ശമിക്കും.


ടോണ്‍സിലൈറ്റിസ് ന് മുയല്‍ ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക. അല്ലെങ്കില്‍ , സമൂലം കള്ളൂറലില്‍ അരച്ചു പുരട്ടുക - ടോണ്‍സിലൈറ്റിസ് ശമിക്കും.

തൊണ്ടമുഴ വന്നാല്‍ മുയല്‍ ചെവിയന്‍ എണ്ണ കാച്ചി തടവുന്നത് ഗുണം ചെയ്യും.എന്നും പറയപ്പെടുന്നു.


മുയല്‍ചെവിയൻ സമൂലമെടുത്ത് വൃത്തിയായി കഴുകി വെള്ളത്തില്‍ ഇട്ട് ജീരകവും ചേർത്ത് തിളപ്പിച്ച്‌ ആ വെള്ളം കുടിച്ചാല്‍ പനിക്ക് മുമ്ബുള്ള മേല്‍ വേദന പൂർണ്ണമായും മാറിക്കിട്ടും.


മുയല്‍ചെവിയൻ സമൂലം തൊട്ടുരിയാടാതെ പറിച്ചെടുത്ത് ചതച്ചുപിഴിഞ്ഞ് നീരെടുത്ത് രാസ്നാദി ചൂർണ്ണം ചലിച്ച്‌ നിറുകയില്‍ തളം വെച്ചാല്‍ കഴുത്ത്, പിടലി വേദന പൂർണ്ണമായും മാറിക്കിട്ടും. കോളർ ഉപയോഗിക്കുന്നവർക്ക് 21 ദിവസത്തെ ഈ പ്രയോഗം കൊണ്ട് കോളർ മാറ്റാൻ പറ്റും.

തൊണ്ടവേദനയ്ക്ക് മുയല്‍ചെവിയൻ അരച്ച്‌ തൊണ്ടയുടെ പുറത്തിട്ടാല്‍ പൂർണ്ണമായും മാറിക്കിട്ടും.


മുയല്‍ച്ചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് ദിവസവും കുടിക്കുന്നത് ചുമ ശമിക്കുന്നതിനും കഫക്കെട്ടിനും വളരെ നല്ലതാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക