Click to learn more 👇

മറക്കാന്‍ കഴിയുമോ സഖാവിന്റെ നിയമസഭാ ഡസ്‌കിലെ നൃത്തച്ചുവടുകള്‍; നടിയെ കുറിച്ചുള്ള മന്ത്രിയുടെ പരാമര്‍ശം പിന്‍വലിച്ചത് വിമര്‍ശനം കടുത്തതോടെ; “വരമ്ബത്തു കൂലി’ എന്ന് പറഞ്ഞു നടന്നത് മറന്നോ… ജോലി ചെയ്യുന്നതിന് പ്രതിഫലം ചോദിക്കുന്നത് എന്നാണ് കമ്മ്യൂണിസത്തിന് മോശമായി തോന്നി തുടങ്ങിയത്?”; സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍ വാർത്തയോടൊപ്പം


 

നടിക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചാകാം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടിക്കെതിരായ പരാമര്‍ശം നടത്തിയത്.


സിനിമയും കാശുമായപ്പോള്‍ ഒരു നടി അഹങ്കാരം കാണിച്ചെന്നും കലോത്സവത്തിലൂടെ വളര്‍ന്നുവന്ന അവര്‍ കലോത്സവത്തിനായുള്ള അവതരണ ഗാനം പഠിപ്പിക്കാന്‍ അഞ്ച് ലക്ഷം ആവശ്യപ്പെട്ടുവെന്നും കേരളത്തോട് അഹങ്കാരം കാണിച്ചുവെന്നുമായിരുന്നു പരാമര്‍ശം. എന്നാല്‍, സാധാരണ ഗതിയില്‍ ഇത്തരം പ്രസ്താവനക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുണ്ടായിരുന്നത്.


സംഭവം സത്യമാണെങ്കിലും കളവാണെങ്കിലും നടിമാര്‍ക്കെതിരായ ഇത്തരം പ്രസ്താവനകള്‍ ഏറ്റെടുക്കുന്ന മലയാളികള്‍ പക്ഷെ വി ശിവന്‍കുട്ടിയുടെ പ്രസ്താവനക്കെതിരായി നിലക്കൊണ്ടു. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡുലുകളില്‍ ശിവന്‍കുട്ടിക്കെതിരായ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 


ജോലി ചെയ്തതിന് നടിക്ക് പണം വാങ്ങിയാല്‍ എന്താണെന്നും ചോദിച്ചിട്ടല്ലേ പണം വാങ്ങുന്നതെന്നുമൊക്കെയുള്ള ന്യായീകരണങ്ങള്‍ വൈകുന്നേരത്തോടെ നടിക്ക് അനുകൂലമായി വന്നു. നടി ആരാണെന്ന് അറിയാഞ്ഞിട്ട് പോലും നടിയെ പിന്തുണച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയിലെ സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍ പോലും ശിവന്‍കുട്ടിയെ പിന്തുണക്കാന്‍ മടിച്ചു.


പ്രസ്താവന വിവാദമാകുകയും വാര്‍ത്ത സോഷ്യല്‍ മീഡിയ ഹാന്‍ഡലുകളില്‍ വൈറലാകുകയും ചെയ്തതോടെ മന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന കമന്റുകളും വന്നു.


വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍ നോക്കാം.

1. വരമ്ബത്തു കൂലി’ എന്ന് പറഞ്ഞു നടന്നത് മറന്നോ… ജോലി ചെയ്യുന്നതിന് പ്രതിഫലം ചോദിക്കുന്നത് എന്നാണ് കമ്മ്യൂണിസത്തിന് മോശമായി തോന്നി തുടങ്ങിയത്??

ഇനി പ്രതിഫലം നിശ്ചയിക്കുന്നത് ഭരണവര്‍ഗമാണോ? എങ്കില്‍ എല്ലാ കാര്യത്തിലും സോഷ്യലിസം വേണ്ടേ?


2. മന്ത്രി ശമ്ബളം വാങ്ങാതെ ആയിരിക്കും അല്ലേ വിദ്യാഭ്യാസ മന്ത്രി ആയി സേവനം ചെയ്യുന്നത്..?

ഇയാള്‍ വാ തുറന്നാല്‍ വിവരക്കേട് ആണല്ലോ


3. ഗാനം പഠിപ്പിക്കാനൊന്നും 5 ലക്ഷം ചില വഴിക്കേണ്ട കാര്യമില്ല????

ആ അഞ്ച് ലക്ഷം???? ചില വഴിച്ച്‌

നമ്മുടെ ചില മന്ത്രിമാരെ അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിപ്പിക്കാനാണ് നമ്മള്‍ പ്രയോരിറ്റി കൊടുക്കേണ്ടത്

4. മറക്കാന്‍ കഴിയുമോ സഖാവിന്റെ നിയമസഭാ ഡസ്‌കിലെ നൃത്തച്ചുവടുകള്‍…. അത് ഒന്നൊന്നര നൃത്തമായിരുന്നു…

വേറെ ആളെ നമ്മളെന്തിന് നോക്കണം സഖാവെ…


5. അവര് അവരുടെ ജോലിക്കുള്ള കൂലി പറഞ്ഞു. വേണമെങ്കില്‍ അവര്ക് ജോലി കൊടുക്കാം… ചെയ്യാത്ത പണിക്ക് നോക്ക് കൂലി വാങ്ങിക്കുന്ന സംഘടനയുടെ നേതാവാണ് ഈ കേരളത്തിടുള്ള അഹങ്കാരത്തെ കുറിച്ച്‌ നമ്മളോട് പറയുന്നത്.


ഇത്തരത്തിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെയാണ് മന്ത്രി പ്രസ്താവന പിൻവലിക്കാൻ തയ്യാറായത്.

പാർട്ടിയുടെ ബുദ്ധിജീവികളില്‍ നിന്നും മന്ത്രിക്ക് സമ്മർദമുണ്ടായതായും സൂചനയുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക