ശിശുക്ഷേമ സമിതി ഓഫീസിലെ ആയമാർ ഉള്‍പ്പടെയുള്ളവരുടെ നിയമനങ്ങളില്‍ പാർട്ടി ഇടപെടലുകള്‍ നടക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.
പാർട്ടി സ്വാധീനം ഉണ്ടെങ്കില്‍ എന്തുമാകാമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരുമാണ് അനധികൃതമായി ശിശുക്ഷേമ സമിതിയില്‍ നിയമനം നേടിയെടുത്തത്. ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സർക്കാർ സ്ഥാപനത്തിന്റെ തലപ്പത്ത് കൊലക്കേസ് പ്രതി വരെയുണ്ടെന്നതാണ് വാസ്തവം.
സ്ഥാപനത്തിലെ ഇടത് സംഘടനയെയ നയിക്കുന്നത് ഈ കൊലക്കേസ് പ്രതിയാണ്. അടുത്തിടെയാണ് മണ്ണന്തല രഞ്ജിത് കൊലക്കേസിലെ നാലാം പ്രതി വി. അജികുമാറിനെ സ്റ്റാഫ് യൂണിയൻ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പഠന ക്യാമ്ബില്‍ കുട്ടികളോട് അപമര്യാദയായി പെരുമാറിയ ആളും ഭരണസമിതിയിലുണ്ട്. ഇതുവരെ സംഭവത്തില്‍ നിയമനടപടിയും സ്വീകരിച്ചിട്ടില്ല.
കുട്ടികളോട് മോശമായി പെരുമാറിയ സംഭവത്തെ തുടർന്ന് ഇടത് യൂണിയൻ നേതാവിന്റെ ഭാര്യയായ ആയയെ ജില്ലയ്‌ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ പോയ പോലെ തന്നെ തിരികെ ശിശുക്ഷേമ സമിതിയിലെത്തി. ദത്തെടുക്കല്‍ വിവാദ കേസില്‍ പിരിച്ചുവിട്ട ജീവനക്കാരിയെയും തിരികെ ജോലിക്കെടുത്തിരുന്നു. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കേണ്ട സ്ഥാപനത്തിലാണ് തികഞ്ഞ അനാസ്ഥ