യുകെയില്‍ കോട്ടയം നീണ്ടൂർ സ്വദേശി, യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബർമിങ്ങാമിന് സമീപം വൂള്‍വർഹാംപ്ടണില്‍ താമസിച്ചിരുന്ന ജെയ്‌സണ്‍ ജോസഫ് (39) ആണ് മരിച്ചത്
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജെയ്‌സണ്‍ കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് സ്ഥാപന ഉടമകള്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് വർഷം മുൻപാണ് യുകെയില്‍ എത്തിയത്. ജെയ്‌സണ്‍ അവിവാഹിതനായിരുന്നു. രണ്ട് സഹോദരിമാർ കവന്‍ററിയിലും ബർമിങ്ങാമിലും താമസിക്കുന്നുണ്ട്.
നീണ്ടൂർ കോണത്തേട്ട് പരേതരായ ജോസഫ്, ലീലാമ്മ ദമ്ബതികളുടെ മകനാണ്. നാട്ടില്‍ സെന്‍റ് മിഖായേല്‍സ് ക്നാനായ പള്ളിയിലെ അംഗമാണ്.
സംസ്കാരം പിന്നീട്.