താനൂരില്‍ അമ്മയെയും ദിവ്യാംഗയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. താനൂർ സ്വദേശിനി ലക്ഷ്മി ബേബി (74) ഇവരുടെ മകള്‍ ദീപ്തി (36) എന്നിവരാണ് മരിച്ചത്.
വീടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു വയോധികയുടെ മൃതദേഹമുണ്ടായിരുന്നത്. ഇതിന് സമീപത്തായി കട്ടിലില്‍ കിടക്കുന്ന തരത്തിലായിരുന്നു ദീപ്തിയുടെ മൃതദേഹം കണ്ടെത്തിയത്.
ലക്ഷ്മിയെയും മകളെയും പുറത്തുകാണാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി അറിവില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.