Click to learn more 👇

തൃശ്ശൂര്‍ നഗരത്തില്‍ ക്രൂര കൊലപാതകം ; 30 കാരനെ കുത്തിക്കൊന്നത് ഒമ്ബതാം ക്ലാസുകാര്‍


 

തൃശൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനാണ് (30) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ 14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 


ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കിൻകാട് മൈതാനിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയുമായി ലിവിൻ തർക്കത്തില്‍ ഏർപ്പെടുകയായിരുന്നു.

പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടി ലിവിനെ കുത്തുകയായിരുന്നു. 


രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം എത്തിയത് ലിവിന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ലിവിന്‍റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക