ബൈക്കില്‍ സാരി കുടുങ്ങി തലയിടിച്ച് വീണ 65-കാരി മരണത്തിന് കീഴടങ്ങി. മലപ്പുറം കോട്ടയ്‌ക്കല്‍ സ്വദേശി ബേബിയാണ് മരിച്ചത്.
മകനൊപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം.
വെള്ളിയാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം. സാരി ബൈക്കിന്റെ ചങ്ങലയില്‍ കുടുങ്ങി ബേബി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വണ്ടി കുറച്ച് നേരം കൂടി മുന്നോട്ട് പോയ ശേഷം മകനും റോഡിലേക്ക് വീണു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബോബിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കേയാണ് മരണം. അപകടത്തില്‍ മകനും പരിക്കേറ്റിരുന്നു