Click to learn more 👇

ഡ്രൈവിംഗ് ലൈസന്‍സുണ്ടോ? ഏഴാം ക്ലാസ് പാസായവരാണോ? ക്ലീന്‍ കേരളയില്‍ സുവര്‍ണാവസരം


 

കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കേരള കമ്ബനി ലിമിറ്റഡ് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ആണ് അവസരം. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. 


രജിസ്‌ട്രേഷന്‍ നടപടികള്‍ ജനുവരി 16 ന് ആരംഭിച്ചു. ജനുവരി 28 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. അപേക്ഷകരുടെ പ്രായപരിധി 45 വയസാണ്.

ഉദ്യോഗാര്‍ത്ഥികള്‍ ഏഴാം ക്ലാസ് പാസായവരായിരിക്കണം. ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. കേള്‍വി ശക്തി, കാഴ്ച എന്നിവയടക്കമുള്ള ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം. പ്രതിദിനം 730 രൂപയാണ് വേതനമായി ലഭിക്കുക. 


താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കണം.


അപേക്ഷയോടൊപ്പം ബയോഡേറ്റയും യോഗ്യത, വയസ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് ( ആറ് മാസത്തിനുള്ളില്‍ നേടിയത്) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം താഴെ പറയുന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അയയ്ക്കണം.

വിലാസം


ക്ലീന്‍ കേരള കമ്ബനി ലിമിറ്റഡ്

സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്

വഴുതക്കാട്, തിരുവനന്തപുരം-695010

ഫോണ്‍: 0471-2724600

വെബ്‌സൈറ്റ്: www.cleankeralacompany.com


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക