Click to learn more 👇

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ കസ്റ്റഡിയില്‍; സ്ത്രീകളിലൊരാളുടെ നില ഗുരുതരം, പ്രതി കസ്റ്റഡിയില്‍


 

ശക്തികുളങ്ങരയില്‍ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി. സഹോദരി സുഹാസിനി. സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്.


രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കാരണമെന്ന് പോലീസ് അറിയിച്ചു. 


വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. രമണിയും ഭർത്താവ് അപ്പുക്കുട്ടനും തമ്മിലുള്ള പ്രശ്നമാണ് അനിഷ്ടസംഭവത്തിലേക്കെത്തിച്ചതെന്നാണ് അനുമാനം. 


അപ്പുക്കുട്ടനും ഭാര്യയും തമ്മില്‍ ദീർഘകാലമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് ഇരുവരും വഴക്കിടുകയും അപ്പുക്കുട്ടൻ വാക്കത്തിയെടുത്ത് തലയില്‍ വെട്ടുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രമണിയും സൂരജും എത്തി ഇയാളെ തടയാൻ ശ്രമിച്ചത്. ഇതിനിടെ അപ്പുക്കുട്ടൻ ഇവരെയും വെട്ടുകയായിരുന്നു.


അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. രമണി, സുഹാസിനി, സൂരജ് എന്നിവരെ ആശുപത്രിയിലെത്തിച്ചു. രമണിയുടെ തലയ്ക്കാണ് വെട്ടേറ്റത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക