Click to learn more 👇

കഴുത്തില്‍ കയര്‍, കൈയിലെ മുറിവില്‍ ഉറുമ്ബരിച്ചു; ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ട യുവതിയുടെ നില ഗുരുതരം; ആണ്‍സുഹൃത്ത് കസ്‌റ്റഡിയില്‍


 

ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ 20-കാരിയെ അവശനിലയില്‍ കണ്ടെത്തി. കഴുത്തില്‍ കയർ മുറുകി, അർധനഗ്നയായ നിലയിലാണ് യുവതിയെ കണ്ടെത്തിയത്.


കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 


ഞായറാഴ്ച ഉച്ചയ്ക്കാണ് യുവതിയെ കണ്ടെത്തുന്നത്. ഇവർ ദത്തുപുത്രി ആണെന്നാണ് ലഭിക്കുന്ന വിവരം. മാതാപിതാക്കള്‍ വീട്ടിലുണ്ടാകാത്തതിനാല്‍ മിക്ക ദിവസങ്ങളിലും യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. സമീപത്ത് കൂടെ പോയ ബന്ധുവാണ് ഇവരെ അവശനിലയില്‍ കണ്ടെത്തുന്നത്. കൈയ്യിലെ മുറിവില്‍ ഉറുമ്ബരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. 


യുവതി മറ്റ് ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയായോ എന്ന് പരിശോധിക്കും. 

പെണ്‍കുട്ടി മർദ്ദനത്തിനിരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കസ്‌റ്റഡിയിലുള്ള ആണ്‍സുഹൃത്താണ് മർദ്ദിച്ചതെന്നാണ് നിഗമനം. ഈയാള്‍ തല്ല് കേസിലെ പ്രതിയാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക