അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ കനാലിന്റെ നിറം തിളങ്ങുന്ന ചുവപ്പ് നിറമായത് ജനങ്ങളില്‍ ആശങ്ക പടർത്തി.
റിയോ ഡി ലാ പ്ലാറ്റ മേഖലയിലെ കനാലിലാണ് നിറം മാറ്റം. രക്തം പോലെ ഒഴുകുന്ന കനാല്‍ കായലിലേക്ക് ചെന്നു പതിക്കുന്നതിന്റെ വീഡിയോ വൈറലായി.
അതേ സമയം, വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാൻ ഉപയോഗിക്കുന്ന ചായം അടക്കം ടെക്സ്റ്റൈല്‍ മാലിന്യങ്ങളോ കെമിക്കല്‍ മാല്യങ്ങളോ കനാലിലേക്ക് തള്ളിയതാകാം നിറവ്യത്യാസത്തിന് കാരണമെന്ന് പറയുന്നു. നിറം മാറ്റത്തിന്റെ കാരണം വ്യക്തമാകാൻ ജലത്തിന്റെ സാമ്ബിള്‍ അധികൃതർ ശേഖരിച്ചു. പ്രദേശത്തെ കമ്ബനികളിലെ മാലിന്യം ഇവിടെ തള്ളുന്നത് പതിവാണെന്ന് ജനങ്ങള്‍ പറയുന്നു. മുമ്ബ് കനാലിലെ ജലം മഞ്ഞ നിറമായിട്ടുണ്ടെന്നും പറയുന്നു.