Click to learn more 👇

പത്താംക്ലാസ് പരീക്ഷ അടുത്തതിനാല്‍ ഫോണ്‍ ഉപയോഗം വിലക്കി; ഇരുപതാംനിലയില്‍ നിന്നും ചാടി ജീവനൊടുക്കി പതിനഞ്ചുകാരി


 

പത്താംക്ലാസ് പരീക്ഷ അടുത്തതിനാല്‍ അമ്മ ഫോണ്‍ ഉപയോഗം വിലക്കിയതില്‍ മനംനൊന്ത് ഇരുപതാംനിലയില്‍ നിന്നും ചാടി ജീവനൊടുക്കി പതിനഞ്ചുകാരി

ബാംഗ്ലൂർ കാടുഗോഡി അസറ്റ് മാർക്ക് അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകള്‍ അവന്തിക ചൗരസ്യയാണ് ജീവനൊടുക്കിയത്.


അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് അപ്പാർട്ട്മെൻ്റിൻ്റെ ഇരുപതാം നിലയില്‍ നിന്നും പെണ്‍കുട്ടി ചാടുകയായിരുന്നു. പത്താംക്ലാസ് പരീക്ഷ അടുത്തതിനാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ പെണ്‍കുട്ടിയെ അമ്മ നിർബന്ധിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.


അതേസമയം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വൈറ്റ്ഫീല്‍ഡിലെ സ്വകാര്യസ്കൂള്‍ വിദ്യാർത്ഥിനിയാണ് അവന്തിക.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക