തെരുവ് നായയെ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കി. ബംഗളൂരുവിലെ ജയനഗറിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. 23 വയസുള്ള ദിവസവേതന തൊഴിലാളിയാണ് നായയെ ഉപദ്രവിച്ചത്.
സംഭവ സ്ഥലത്തെത്തിയ പ്രാദേശിക മൃഗസംരക്ഷകയാണ് ഈ ദാരുണ സംഭവം ആദ്യം കണ്ടത്. നായ മുറിവേറ്റ് കിടക്കുകയായിരുന്നു. അതിന്റെ സ്വകാര്യ ഭാഗത്ത് പ്രതി മുറിവേല്‍പ്പിച്ചിരുന്നു. ഇതുകണ്ട് ഉടൻ ഈ സ്ത്രീ ബഹളം വച്ചു. ശബ്ദം കേട്ട് പ്രദേശത്തെ മറ്റ് മൃഗസ്‌നേഹികള്‍ സ്ഥലത്തെത്തുകയും യുവാവിനെ പിടികൂടുകയുമായിരുന്നു.
പരിക്കേറ്റ തെരുവ് നായയ്ക്ക് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. ശേഷം വിദഗ്ദ ചികിത്സയ്ക്കായി അയയ്ക്കുകയും ചെയ്തു. പ്രതിയെ ജയനഗർ പൊലീസിന് കൈമാറി. ഭാരതീയ ന്യായ സംഹിത (ബി എൻ എസ്) യുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അയാള്‍ക്കെതിരെ കേസെടുത്തു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് യുവാവ് ഇത്തരമൊരു കൃത്യം ചെയ്തത്. ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല. പ്രതി മുമ്ബ് സമാനമായ പ്രവൃത്തികളില്‍ ഏർപ്പെടുന്നത് താൻ കണ്ടിട്ടുണ്ടെന്ന് മൃഗസംരക്ഷക പറയുന്നു. എന്നാല്‍ അന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു.
This innocent Indian dog was raped in Bengaluru on 13th March.
Vidya had gone to feed dogs around Jayanagar when she saw a man having sex with the dog. She immediately rescued the dog herself.
Later, the man was caught and handed him over to Jayanagar police.
This pervert… pic.twitter.com/Xn6EKHS9vj
ഈ സംഭവം പ്രദേശവാസികളിലും മൃഗസ്‌നേഹികളിലും രോഷം ജനിപ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. പരിക്കേറ്റ നായയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.