Click to learn more 👇

കോഴിക്കോട് പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു


 

പോലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മരിച്ചു.

കോഴിക്കോട് മൈക്കാവ് ഇയ്യാടൻ ഷാനിദാണ് (28) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് പറഞ്ഞതോടെയാണ് പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. 130 ഗ്രാം എംഡിഎംഎ കയ്യില്‍ ഉണ്ടായിരുന്നെന്നും അത് വിഴുങ്ങിയെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇയാളുടെ വയറ്റില്‍ നിന്ന് ലഹരി പദാർത്ഥങ്ങള്‍ കണ്ടെത്തി. വെളുത്ത തരികള്‍ക്കൊപ്പം രണ്ട് കവറുകളാണ് എൻഡോസ്കോപ്പി പരിശോധനയില്‍ കണ്ടെത്തിയത്


വയറിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യമാണോ അതോ അമിത അളവില്‍ ലഹരി ശരീരത്തില്‍ എത്തിയതാണോ മരണകാരണം എന്ന് പോസ്റ്റ്മോർട്ടത്തിലൂടെയേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി. ഓമശ്ശേരി കരിമ്ബാലക്കുന്നിലാണ് ഷാനിദ് താമസിക്കുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക