Click to learn more 👇

ഫോണില്‍ സിംപിളായി ഭൂനികുതി അടയ്ക്കാം. എങ്ങനെയെന്നല്ലേ ?


 

ഫോണില്‍ സിംപിളായി ഭൂനികുതി അടയ്ക്കാം. എങ്ങനെയെന്നല്ലേ…

ഗൂഗിള്‍ ഓപ്പണ്‍ചെയ്ത് land tax എന്ന് സെര്‍ച്ച്‌ ചെയ്യുക. തുറന്നുവരുന്ന ആദ്യത്തെ ഓപ്ഷന്‍ തന്നെ സെലക്‌ട് ചെയ്യുക. അത് നേരെ ചെല്ലുക റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒഫീഷ്യല്‍ വെബ് സൈറ്റിലേയ്ക്ക് ആയിരിക്കും. 


തുറന്നവരുന്ന ടാബില്‍ റൈറ്റ് സൈഡില്‍ മെനു ക്ലിക് ചെയ്ത് ക്വിക്ക് പേയിലേയ്ക്ക് പോകുക. തുടര്‍ന്നുവരുന്ന പേജില്‍ ഫോണ്‍ നമ്ബറും ക്യാപ്ചയും നല്‍കുക. ശേഷം ഗെറ്റ് ഒടിപി ക്ലിക് ചെയ്ത് നല്‍കുക. ഫോണ്‍നമ്ബറിലേയ്ക്ക് വരുന്ന ഒടിപിയും നല്‍കുക. തുറന്നു വരുന്ന ഇന്റര്‍ഫേസില്‍ രണ്ടോ മൂന്നോ തരത്തില്‍ നമ്മുടെ ലാന്‍ഡ് വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും.

ഓണ്‍ലൈന്‍വഴി ടാക്‌സ് അടച്ചിട്ടുള്ളവര്‍ക്ക് റെസീപ്റ്റ് നമ്ബര്‍വെച്ച്‌ ഡീറ്റെയ്ല്‍സ് നല്‍കാന്‍ സാധിക്കും. ആദ്യമായിട്ടാണ് ചെയ്യുന്നതെങ്കില്‍ ഡിസ്ട്രിക്റ്റും താലൂക്ക് ബ്ലോക്കും തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. ഇതിലെ മൊബൈല്‍ നമ്ബര്‍വെച്ചോ തണ്ടപ്പേര് വെച്ചോ സര്‍വേ നമ്ബര്‍വെച്ചോ ലാന്‍ഡ് ടാക്‌സ് അടയ്ക്കാന്‍ സാധിക്കും.


തുടര്‍ന്ന് ഗെറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് അടുത്ത വരുന്ന പേജില്‍ നമ്മുടെ ലാന്‍ഡിന്റെ ടീറ്റെയ്ല്‍സ് ഒക്കെ വരും. അതില്‍ ഏത് ഓപ്ഷന്‍ വഴിയാണോ ടാക്‌സടയ്‌ക്കേണ്ടത് ആ ഓപ്ഷന്‍ സെലക്‌ട് ചെയ്യുക. ശേഷം പേ നൗ കൊടുക്കുക. പ്രൊസീഡ് ടു പേമെന്റ് നല്‍കുക. തുടര്‍ന്ന് രണ്ട് ഗേറ്റ് വേകള്‍ വരും അതില്‍ ഒന്നാമത്തെ ഗേറ്റ് വേ ചൂസ് ചെയ്യുക. പ്രൊസസ് ഫോര്‍ പേമന്റ് കൊടുത്തുകഴിഞ്ഞാല്‍ അടുത്ത പോജിലേയ്‌ക്കെത്തുമ്ബോള്‍ ഒരു ജിആര്‍എന്‍ നമ്ബര്‍ ജെനറേറ്റ് ആയിട്ടുണ്ടാകും. ഓക്കെ കൊടുത്തുകഴിഞ്ഞാല്‍ നെറ്റ് ബാങ്കിങ് യുപിഐ ഓപ്ഷന്‍ വരും. അതില്‍ ജി പേ ഫോണ്‍പേ തുടങ്ങിയ ഓപ്ഷനുകള്‍ ഒക്കെയുണ്ടാകും. അതില്‍ ഇഷ്ടമുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്ത് പേമെന്റ് ചെയ്യാം.


പേ ചെയ്തിന് ശേഷം തിരികെ ആ പേജിലെത്തുമ്ബോള്‍ റെസീപ്റ്റ് നമുക്കവിടെ കാണാന്‍ സാധിക്കും അത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഇനി വില്ലേജില്‍ പോയി ബുദ്ധിമുട്ടണ്ട.. ഫോണില്‍ തന്നെ അങ്ങ് വേഗം അടച്ചോളൂ…


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക