Click to learn more 👇

തിരുവനന്തപുരത്ത് വനിതാ ഹോസ്റ്റലിന് സമീപം നഗ്നതാ പ്രദര്‍ശനം; പ്രതിയെ റിമാൻഡ് ചെയ്തു


 

പൊതു സ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയയാള്‍ അറസ്റ്റില്‍. ഒറ്റശേഖരമംഗലം മണ്ഡപത്തിൻകടവില്‍ കക്കാട് സ്വദേശി വിനോദിനെയാണ് (35) തമ്ബാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകിട്ട് തമ്ബാനൂർ എസ്.എസ് കോവില്‍ റോഡില്‍ നിന്ന് മാഞ്ഞാലിക്കുളം റോഡിലേക്ക് പോകുന്ന ശ്രീമൂലം ലെയിനിലെ വനിതാ ഹോസ്റ്റലിന്റെ പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. 


വനിതാ ഹോസ്റ്റലിന് സമീപം നിന്ന് അതുവഴി വന്നവർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന് ഹോസ്റ്റലില്‍ നിന്ന് പരാതി വന്നതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഭാര്യയും മക്കളുമൊക്കെയുള്ള ആളാണെന്നും മാനസിക പ്രശ്നമുള്ളതായി വിവരമില്ലെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക