Click to learn more 👇

പാലക്കാട് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍


 

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റൂരിലാണ് സംഭവം. ചിറ്റൂർ അഞ്ചാം മൈല്‍ സ്വദേശി വടിവേലു - രതിക ദമ്ബതികളുടെ മകള്‍ അനാമികയാണ് മരിച്ചത്.

11 വയസായിരുന്നു.


വീടിനുള്ളില്‍ സാരിയില്‍ തൂങ്ങിമരച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ചിറ്റൂർ വിക്‌ടോറിയ ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനാമിക. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.


സ്‌കൂളിലോ സുഹൃത്തുക്കള്‍ക്കിടയിലോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കും. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. കുട്ടി മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. സംസ്ഥാനത്ത് വിദ്യാർത്ഥികള്‍ക്കിടയിലെ ആത്മഹത്യ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക