Click to learn more 👇

കോട്ടയം ചങ്ങനാശേരിയില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; ശരീരമാസകലം രക്തം; സംശയം തോന്നി പൊലീസിനെ വിളിച്ചത് ആംബുലൻസ് ഡ്രൈവര്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍


 

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചങ്ങനാശേരിയിലാണ് സംഭവം. മോസ്‌കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്.


മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് മല്ലികയുടെ ഭർത്താവ് അനീഷിനെ (42) കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ ആംബുലൻസ് ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്. മല്ലികയുടെ ശരീരമാസകലം രക്തമുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക