Click to learn more 👇

അപ്രതീക്ഷിത വേര്‍പാടില്‍ തേങ്ങലോടെ.... ലണ്ടനില്‍ മലയാളി യുവതി മരിച്ചു,,, നാട്ടില്‍ നിന്നും അവധിക്കു ശേഷം മടങ്ങിയെത്തിയത് ഏതാനും ദിവസങ്ങള്‍ക്കു മുമ്ബ്


 

മലയാളി യുവതി ലണ്ടനില്‍ അന്തരിച്ചു. കോട്ടയം വാകത്താനം ചക്കുപുരയ്ക്കല്‍ ഗ്രിഗറി ജോണിന്‍റെ(ജോർജി) ഭാര്യ നിത്യ മേരി വർഗീസ് (31) ആണ് മരിച്ചത്.


ഹൈദരാബാദിലാണ് നിത്യയുടെ കുടുംബം താമസിക്കുന്നത്. കഴിഞ്ഞമാസം നിത്യ ഹൈദരാബാദില്‍ എത്തിയിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് അവിടെ ചികിത്സ തേടിയിരുന്നു.


കേരളത്തിലേക്ക് വരാനിരിക്കുകയായിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ലണ്ടനിലേക്ക് മടങ്ങിപോയി തുടർചികിത്സ തേടുകയായിരുന്നു.

സംസ്കാരം ശനിയാഴ്ച ലണ്ടനില്‍ നടക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക