കേളന്‍പീടികയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്‌നേഹാലയത്തിലെ ജിനീഷിന്റെ ഭാര്യ സ്‌നേഹ(25)യെയാണ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധനത്തിന്റെ പേരിലും, കുഞ്ഞിന്റെ നിറം തന്റേതുപോലെയല്ല എന്ന് പറഞ്ഞുമാണ് സ്‌നേഹയെ ഭര്‍ത്താവ് ജിനീഷ് പീഡിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജിനീഷിനെ ഇരിട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമാണെന്നാണ് സ്‌നേഹയുടെ രണ്ട് വരി ആത്മഹത്യ കുറിപ്പ്..
തിങ്കളാഴ്ച വൈകുന്നേരം 5.30നും ആറിനും ഇടയിലാണ് സംഭവം.
സ്നേഹയുടെ ആത്മഹത്യ ഗാര്‍ഹിക പീഡനമാണെന്ന രീതിയില്‍ സ്നേഹയുടെ ബന്ധുക്കളുടെ വോയിസ് ക്ലിപ്പുകള്‍ അടക്കം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാലുവര്‍ഷം മുമ്ബായിരുന്നു ഇരുവരുടെയും വിവാഹം. സ്നേഹയും ജിനീഷും തമ്മില്‍ നിരന്തരപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സ്‌നേഹയുടെ ബന്ധുക്കള്‍ പറയുന്നു.
ഇതുസംബന്ധിച്ച് നിരവധി തവണ ഉളിക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പറയുന്നു. ദമ്ബതികള്‍ക്ക് ഒരു കുട്ടിയുണ്ട്.