മലയാളി വിദ്യാർഥിനി യു.എസില്‍ വാഹനാപകടത്തില്‍ മരിച്ചു. വടകര കസ്റ്റംസ് റോഡ് സ്വദേശി മുഹമ്മദ് അസ്‌ലമിന്‍റെ മകള്‍ ഹെന്ന അസ്‌ലം (21) ആണ് മരിച്ചത്.
ന്യൂ ജേഴ്സി റട്ഗേഴ്സ് യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്.
കോളജിലേക്ക് കാറോടിച്ച് പോകവേ ഓവർടേക്ക് ചെയ്ത് വന്ന വാഹനത്തിന് വഴിമാറിക്കൊടുത്തപ്പോള്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ ഉടനെയായിരുന്നു മരണം.
മാതാവ്: സാജിദ അബ്ദുല്ല (ചേളന്നൂർ സ്വദേശിനി). സഹോദരങ്ങള്‍: ഹാദി അസ്‌ലം, അമല്‍ അസ്‌ലം, സൈൻ അസ്‌ലം. ചേളന്നൂർ അബ്ദുല്ല സാഹിബിന്‍റെയും നൂറുന്നിസ ടീച്ചറുടെയും പേരമകളാണ്. ഹെന്നയും കുടുംബവും കഴിഞ്ഞ 14 വർഷമായി അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് താമസം.