Click to learn more 👇

ഏഴ് വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന് 21 വര്‍ഷം കഠിന തടവും പിഴയും


 

ഏഴ് വയസ്സുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയാള്‍ക്ക് 21 വർഷവും ആറുമാസവും കഠിനതടവും 1.35 ലക്ഷം രൂപ പിഴയും.

ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴുവർഷം കഠിനതടവ് അനുഭവിച്ചാല്‍ മതി.



കരിമണ്ണൂർ ചാലാശ്ശേരി കരിമ്ബനക്കല്‍ കെ.സി. പ്രദീപ്(48)നെയാണ് തൊടുപുഴ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. ഇപ്പോള്‍ കോട്ടയം പാമ്ബാടി ബ്ലോക്ക് പഞ്ചായത്തിലെ ഡ്രൈവറാണ് പ്രതി.


2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അന്ന് പ്രതി ഇളംദേശം ബ്ലോക്ക് ഡിവലപ്മെന്റ് ഓഫീസിലെ ജീവനക്കാരനായിരുന്നു. കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി സ്കൂളില്‍ അധ്യാപികയോട് പറയുകയായിരുന്നു. കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ പി.ടി. ബിജോയ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക