Click to learn more 👇

ദുബായില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍; പ്രതി പൊലീസ് കസ്റ്റഡിയില്‍


 

തിരുവനന്തപുരം വിതുര ബൊണാകാട് സ്വദേശിനി ദുബായില്‍ മരിച്ചനിലയില്‍. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോള്‍ ഗില്‍ഡ (26) യാണ് മരിച്ചത്.

സംഭവം കൊലപാതകമാണെന്ന് ദുബായ് പോലീസ് അറിയിച്ചു. 



പ്രതി ദുബായ് വിമാനത്താവളത്തില്‍വെച്ച്‌ പോലീസിന്റെ പിടിയിലായതാണ് വിവരം. കൊലപാതകത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കരാമയില്‍ ഈമാസം നാലിനായിരുന്നു സംഭവം. 


ജയകുമാറിന്റെയും ഗില്‍ഡയുടെയും മകളാണ് മരിച്ച ആനിമോള്‍ ഗില്‍ഡ .മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം, ഇൻകാസ് യൂത്ത് വിങ് ദുബായ് ഭാരവാഹികള്‍ എന്നിവർ അറിയിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക