Click to learn more 👇

ട്യൂഷനെടുത്ത് തുടങ്ങിയതോടെ യുവതിക്ക് പ്രണയം മൊട്ടിട്ടു; കൂടുതല്‍ പഠിപ്പിക്കാനായി മാറ്റിയിരുത്തി; പതിമൂന്നുകാരനില്‍ നിന്നും ഗര്‍ഭിണി; അധ്യാപിക കുടുങ്ങിയത് ഇങ്ങനെ


 

പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയില്‍ നിന്നും അധ്യാപിക ഗർഭം ധരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ട്യൂഷൻ അധ്യാപികയായിരുന്നു ഇരുപത്തിമൂന്നുകാരിയായ യുവതി. ഇതിനിടെയാണ് ബാലനോട് യുവതിക്ക് പ്രണയം തോന്നുന്നത്. ഇതോടെ മറ്റു കുട്ടികളില്‍ നിന്നും മാറ്റിയിരുത്തിയാണ് യുവതി ബാലനെ പഠിപ്പിച്ചിരുന്നത്. 


പ്രത്യേക ശ്രദ്ധ നല്‍കാനാണ് കുട്ടിയെ തനിച്ച്‌ മറ്റൊരു മുറിയില്‍ ഇരുത്തുന്നത് എന്നായിരുന്നു യുവതി മറ്റു കുട്ടികളോടും മാതാപിതാക്കളോടും പറഞ്ഞിരുന്നത്. ഇതിനിടയില്‍ ഇരുവരും വിനോദയാത്ര പോകാൻ തീരുമാനിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞദിവസമാണ് ഇരുവരെയും ജയ്പൂരില്‍ നിന്നും പിടികൂടിയത്.

ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയായ യുവതിയാണ് പതിമൂന്നുകാരനുമായി പ്രണയത്തിലാകുകയും ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്തത്. ഇതിനിടെ കാമാരക്കാരനുമായി ആരുമറിയാതെ വിനോദയാത്ര പോയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിയുടെ വീട്ടുകാർ പരാതി നല്‍കിയതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് യുവതി ഗർഭിണിയാണെന്ന സ്ഥിരീകരണമുണ്ടായതും.


അഞ്ച് വർഷത്തോളമായി പതിമൂന്നുകാരന് ട്യൂഷൻ നല്‍കി വരികയായിരുന്നു യുവതി. കുട്ടിയുമായി പ്രണയത്തിലായ അധ്യാപിക ശാരീരിക ബന്ധവും പുലർത്തിയിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് പോക്സോ, പീഡനം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള വകുപ്പുകള്‍ അധ്യാപികയ്ക്കെതിരെ ചുമത്തി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 25നാണ് ഇരുവരെയും കാണാതായത്. തുടർന്ന് കുട്ടിയുടെ പിതാവ് ഏപ്രില്‍ 26ന് ട്യൂഷൻ ക്ലാസില്‍ പോയ തന്റെ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇരുവരുമിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.



ട്രെയിനില്‍ കയറാനായെത്തിയ അധ്യാപികയും പതിമൂന്ന്കാരനും ഏറെ നേരം സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ ചിലവഴിച്ചിരുന്നു. തിരക്ക് അധികമാണെന്ന് കണ്ട് ഇവർ ബസ് മാർഗം രാജസ്ഥാനിലേക്ക് പോയി. ഇരുവരും അഹമ്മദാബാദിലെ ഒരു ഹോട്ടലില്‍ താമസിച്ച ശേഷം ഇവിടെ നിന്നും ഡല്‍ഹിയിലേക്കും പിന്നീട് ജയ്പൂരിലേക്കും പോവുകയായിരുന്നു

ജയ്പൂരില്‍ നിന്ന് ആഡംബര ബസില്‍ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായും പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് സൂറത്ത് പൊലീസ് ബസ് തടഞ്ഞ് നടത്തിയ അന്വേഷണത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 25,000 രൂപയുമായാണ് അധ്യാപിക പതിമൂന്നുകാരനൊപ്പം നാട് വിട്ടത്.


അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ്‌അധ്യാപിക ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പതിമൂന്നുകാരനില്‍ നിന്നുമാണ് താൻ ഗർഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. തങ്ങള്‍ പ്രണയത്തിലാണെന്നും അധ്യാപിക പറയുന്നു.പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികയ്ക്ക് എതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക