Click to learn more 👇

നടുറോഡില്‍ ലഹരിയില്‍ പൂസായി യുവതിയുടെ പരാക്രമം; വൈറൽ വീഡിയോ കാണാം


 

മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയുടെ പിടിയില്‍ നടുറോഡില്‍ പരാക്രമം നടത്തി യുവതി. ഡെറാഡൂണിലെ റായ്പൂരില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

തിരക്കേറിയ റോഡിലായിരുന്നു യുവതിയുടെ അഭ്യാസ പ്രകടനം. 



ബ്ലാക്ക് സ്ലീവ്ലെസും ജീൻസും ധരിച്ച യുവതിയാണ് വാഹനങ്ങള്‍ പായുന്ന റോഡില്‍ കുത്തിയിരുന്നത്. ബൈക്കുകള്‍ വഴിതിരിഞ്ഞ് പോയപ്പോള്‍, കാറുകള്‍ ഇവർക്ക് അരികിലെത്തി കുടുങ്ങിപ്പോയി. ഉറക്കെ ഹോണ്‍ മുഴക്കിയെങ്കിലും യുവതിക്ക് ഒരു കുലുക്കവുമില്ലായിരുന്നു.


ഒരു സുരക്ഷ ജീവനക്കാരൻ ഇവരെ അവിടുന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് മറ്റൊരാളെത്തിയാണ് ഇവരെ റോഡിന്റെ വശത്തേക്ക് കൊണ്ടുപോയത്. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇവർ മദ്യലഹരിയിലാണെന്ന് ചിലർ വാദിക്കുമ്ബോള്‍ അതല്ല രാസ ലഹരിയെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ഇന്നാണ് വീഡിയോ പുറത്തുവന്നത്. ഇതില്‍ പൊലീസ് നടപടി എന്തെങ്കിലും ഉണ്ടായോ എന്ന കാര്യവും വ്യക്തമല്ല.



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക