Click to learn more 👇

കോഴിക്കോട് സ്റ്റഡി ലീവിനെത്തിയ 19 വയസുകാരി ആത്മഹത്യ ചെയ്തു; പെണ്‍കുട്ടി ജീവനൊടുക്കിയത് മാതാപിതാക്കള്‍ ജോലിക്ക് പോയപ്പോള്‍


 

19 വയസുകാരിയായ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനി വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് പയ്യോളി ബീച്ച്‌ കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കറുവക്കണ്ടി മനോജിന്റെ മകള്‍ മഞ്ജിമ ആണ് മരിച്ചത്.


ജോലിക്ക് പോയിരുന്ന മനോജ് ഉച്ചയ്ക്ക് 11.30 ഓടെ വീട്ടില്‍ തിരികെയെത്തിപ്പോഴാണ് മഞ്ജിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


മാതാപിതാക്കള്‍ ജോലിക്ക് പോയതിനാല്‍ കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. മൂന്ന് മാസത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് കണ്ണൂരിലെ സ്ഥാപനത്തില്‍ പഠിച്ചുവരികയായിരുന്നു മഞ്ജിമ. ഒരാഴ്ച മുമ്ബാണ് പഠനാവധിക്ക് വീട്ടിലെത്തിയത്. 28ന് നടക്കുന്ന പരീക്ഷ എഴുതാന്‍ തയ്യാറെടുത്തു വരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌കരിക്കും. മാതാവ്: ദീപ. സഹോദരന്‍ ഹൃത്വിക് വിദേശത്താണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക