Click to learn more 👇

ക്യാൻസര്‍ രോഗിയായ മാതാവും പറക്കമുറ്റാത്ത കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി, രഞ്ജിതയുടെ വിയോഗത്തില്‍ നെഞ്ചുപിടഞ്ഞ് പുല്ലാട്


 

രണ്ട് കുട്ടികളും കാൻസർ രോഗിയായ അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഇന്നലെ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിത നായർ.



വർഷങ്ങള്‍ക്ക് മുമ്ബ് വിവാഹമോചനം നേടിയ രഞ്ജിത രണ്ടു മക്കളെയും അമ്മയേയും നന്നായി പോറ്റാനായാണ് വിദേശത്തേക്ക് ജോലിക്ക് പോയത്. തിരികെ നാട്ടിലെത്തി സർക്കാർ സർവീസില്‍ പ്രവേശിച്ച്‌ അമ്മക്കും മക്കള്‍ക്കുമൊപ്പം കഴിയാനുള്ള ഒരുക്കത്തിലായിരുന്നു യുവതി.


സർക്കാർ സർവീസില്‍ നഴ്സായ രഞ്ജിത ലീവെടുത്താണ് വിദേശത്ത് ജോലിക്ക് പോയത്. തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കുന്നതിന് വന്ന് മടങ്ങവേയാണ് രഞ്ജിതയുടെ ജീവനെടുത്ത വിമാനാപകടമുണ്ടായത്. 2014 ല്‍ സലാലയില്‍ നഴ്സ് ആയി ജോലി തുടങ്ങി. അതിനിടെ പി.എസ്.സി പഠനം. 2019 ല്‍ ആരോഗ്യ വകുപ്പില്‍ ജോലി കിട്ടി. സാമ്ബത്തിക പ്രയാസങ്ങലെ തുടർന്ന് രഞ്ജിത അവധി എടുത്തു വീണ്ടും വിദേശത്തേക്ക് പോയി. ഏഴുമാസം മുൻപാണ് ലണ്ടനിലേക്ക് മാറിയത്. മക്കളോടൊപ്പം കഴിയണമെന്ന് ഏറെ ആഗ്രഹിച്ചാണ് വീട് പണി തുടങ്ങിയത്.



വീടുപണി പൂർത്തിയായാല്‍ നാട്ടില്‍ തിരികെ എത്തി സർക്കാർ ജോലിയില്‍ വീണ്ടും പ്രവേശിക്കാനായിരുന്നു പദ്ധതി. പലപ്പോഴായി എത്തി നടപടികള്‍ പൂർത്തിയാക്കിയിരുന്നു. രണ്ട് മാസം മുമ്ബും വന്നു പോയതാണ്. ചില രേഖകളില്‍ സ്വയംസാക്ഷ്യപ്പെടുത്തല്‍ ആവശ്യമായിരുന്നു. അതിന് വേണ്ടി മാത്രമാണ് ഇക്കുറി എത്തിയതെന്നും പറയുന്നു. ക്യാൻസർ രോഗിയായ അമ്മ തുളസിയും രണ്ട് മകളെയും താമസിച്ചിരുന്ന വീട് നന്നേ ചെറിയതായിരുന്നു. രണ്ട് മുറി എങ്കിലും പൂർത്തിയാക്കി പുതിയ വീട്ടിലേക്ക് അവരെ മാറ്റണമെന്നായിരുന്നു ആഗ്രഹം. 28 ന് പാല്കച്ചല്‍ ചടങ്ങ് പോലും തീരുമാനിച്ചു.


ഓണം ആകുമ്ബോഴേക്കും തിരികെ എത്തി ഇനിയുള്ള കാലം നാട്ടില്‍ ജോലി ചെയ്തു മക്കളോടൊപ്പം കഴിയാം എന്നും രഞ്ജിത ആഗ്രഹിച്ചിരുന്നു. ഇന്നലെ വീട്ടില്‍ നിന്ന് പോകുമ്ബോഴും ആ സന്തോഷം മക്കളുമായി പങ്കുവെച്ചാണ് ഇറങ്ങിയത്. ഇന്ന് ഉച്ചയോടെ വിയോഗ വാർത്തയാണ് കുടുംബത്തെ തേടി എത്തിയതു. പത്താം ക്ലാസില്‍ പഠിക്കുകയാണ് രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ. ഏഴാം ക്ലാസിലാണ് മകള്‍ ഇതിക. രഞ്ജിതയ്‌ക്ക് രണ്ട് സഹോദരങ്ങളുമുണ്ട്. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷമാകും മൃതദേഹം നാട്ടിലേക്ക് എത്തിക്കുക.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക