Click to learn more 👇

മിനിമം ബാലൻസ് ഉയര്‍ത്തി യുഎഇ ബാങ്കുകള്‍, ഇടിത്തീയായി നീക്കം, പകച്ച്‌ പ്രവാസ ലോകം


 

ജൂണ്‍ ഒന്ന് മുതല്‍ യുഎഇയിലെ ചില ബാങ്കുകള്‍ മിനിമം ബാലൻസ് 5000 ദിർഹമായി ഉയർത്താനൊരുങ്ങുന്നു. മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസം 25 ദിർഹം ഈടാക്കാനാണ് ബാങ്കുകളുടെ തീരുമാനം.



അക്കൗണ്ട് തരംതിരിച്ച്‌ ഈടാക്കുന്ന തുകയില്‍ വ്യത്യാസങ്ങളുണ്ടാകുമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. നിലവില്‍ യുഎഇയിലെ ബാങ്കുകളില്‍ മിനിമം ബാലൻസ് 3000 ദിർഹമാണ്.

പുതിയ തീരുമാനം ജൂണ്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. നിലവില്‍ ക്രെഡിറ്റ് കാർഡ്, വ്യക്തിഗത ലോണ്‍, ഓവർ ഡ്രാഫ്റ്റ് തുടങ്ങിയവ ഉള്ളവരില്‍ നിന്ന് മിനിമം ബാലന്‍സില്ലാത്തതിന്‍റെ പേരില്‍ പിഴ ഈടാക്കുകയില്ല.


സാധാരണക്കാർക്ക് ഈ നിയമം തിരിച്ചടിയാകുമെന്നാണ് ഇപ്പോള്‍ വരുന്ന വിലയിരുത്തലുകള്‍. 



മിനിമം ബാലൻസ് വർധിപ്പിക്കുന്നത് ബാങ്കുകള്‍ക്ക് ഗുണം ചെയ്യുമെങ്കിലും കുറഞ്ഞ ശമ്ബളത്തില്‍ ജീവിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്. പുതിയ നയപ്രകാരം സാധാരണക്കാർക്ക് ജീവിച്ച്‌ പോകാൻ ജീവിതച്ചിലവുകള്‍ കുറയ്ക്കുകയോ, വായപയെടുക്കുകയോ വേണ്ടിവരുമെന്ന് സാമ്ബത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

മെച്ചപ്പെട്ട ശമ്ബളം ലഭിച്ചാല്‍ പോലും പ്രവാസികളായ ആളുകള്‍ക്ക് അവിടുത്തെ ബാങ്ക് അക്കൗണ്ടില്‍ 5,000 രൂപ മിനിമം ബാലൻസ് നിലനിര്‍ത്തുക എന്നത് അത്ര പ്രായോഗികമല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.


20,000 ദിർഹമോ അതിലധികമോ ബാലൻസ് അക്കൗണ്ടിലുള്ളവർക്കും, 15,000 ദിര്‍ഹം മുതല്‍ പ്രതിമാസ വരുമാനം അക്കൗണ്ടിലേക്ക് ക്രെഡിറ്റാവുന്നവർക്കും പുതിയ നിയമം ബാധകമല്ല. 5,000ത്തിനും 15000ത്തിനും ഇടയില്‍ ശമ്ബളമുള്ളവർക്കും പിഴ ബാധകമാവില്ല.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക