Click to learn more 👇

കുട്ടികളില്‍ പ്രതിരോധശേഷി കൂട്ടുന്നതിന് നല്‍കേണ്ട ഏഴ് ഭക്ഷണങ്ങള്‍


 

കുട്ടികളുടെ ആരോഗ്യമെന്നത് ഏറെ പ്രധാനമാണ്. ചില പ്രത്യേക തരം ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷി നല്‍കുന്നവയാണ്.

ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ് ഇനി പറയുന്നത്... food for increase immunity


കുട്ടികളുടെ ആരോഗ്യമെന്നത് ഏറെ പ്രധാനമാണ്. ചില പ്രത്യേക തരം ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് രോഗപ്രതിരോധ ശേഷി നല്‍കുന്നവയാണ്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ് ഇനി പറയുന്നത്...


 

ധാരാളം വിറ്റാമിനുകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈരിലെ പ്രോബയോട്ടിക്സ് രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നു.

 

ബദാമില്‍ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

 

വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. മാത്രമല്ല മുട്ടയില്‍ സെലിനിയം പോലുള്ള രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നിരവധി പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.


 

വിവിധതരം അവശ്യ കൊഴുപ്പുകള്‍, പ്രോട്ടീൻ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ റാഗിയില്‍ അടങ്ങിയിരിക്കുന്നു. റാഗിയില്‍ കാത്സ്യം ധാരാളമടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഘടകങ്ങള്‍ റാഗിയില്‍ അടങ്ങിയിട്ടുണ്ട്.


ആന്തോസയാനിനുകള്‍ ബെറിപ്പഴങ്ങളി‍ല്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താം.


ഓറഞ്ചില്‍ കാണപ്പെടുന്ന നിരവധി ഫ്ലേവനോയിഡുകളില്‍ രണ്ടെണ്ണം മാത്രമാണ് ഹെസ്പെരിഡിൻ, നരിരുട്ടിൻ. ഓറഞ്ച്, ഓറഞ്ച് ജ്യൂസ് പോലുള്ള ഫ്ലേവനോയിഡുകള്‍ കൂടുതലുള്ള ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് വൈജ്ഞാനിക പ്രകടനം മെച്ചപ്പെടുത്തും.


ഓട്സിലെ ഉയർന്ന നാരുകളുടെ അളവ് ഓർമ്മശക്തി കൂട്ടുന്നതിനും ഊർജനില കൂട്ടാനും സഹായിക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക