Click to learn more 👇

കാറിലും, സുഹൃത്തിന്റെ വില്ലയിലും, വാടക വീട്ടിലും എത്തിച്ചു പീഡനം ! യുവതിയുടെ പരാതിയില്‍ നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ കേസെടുത്തു


 

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും അവതാരകനും എബിസി മലയാളം യൂട്യൂബ് വാർത്താ ചാനലിന്റെ എംഡിയുമായ ഗോവിന്ദൻകുട്ടി (42)ക്കെതിരെ കേസെടുത്തു.

ബലാത്സംഗം, ദേഹോപദ്രവം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

എറണാകുളത്തെ വാടക വീട്ടിലും ഇടപ്പള്ളിയിലെ സുഹൃത്തിന്റെ വില്ലയിലും കാറിലുമായി നിരവധി തവണ പീഡിപ്പിച്ചുവെന്ന് കാട്ടി എറണാകുളം സ്വദേശിയായ നടിയും മോഡലും നവംബർ 24ന് നോർത്ത് പോലീസിൽ പരാതി നൽകി.  

യൂട്യൂബ് ചാനലിൽ ടോക്ക് ഷോ ചെയ്യാൻ പോയപ്പോഴാണ് യുവതി ഗോവിന്ദൻകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകിയ നടൻ മേയിൽ എറണാകുളത്തെ വാടകവീട്ടിൽ വച്ച് യുവതിയെ രണ്ടുതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.  ഇടപ്പള്ളിയിലെ സുഹൃത്തിന്റെ വില്ലയിൽ വച്ചും രണ്ടു തവണ പീഡിപ്പിക്കപ്പെട്ടു.


വിവാഹാത്തെ പറ്റി ചോദിച്ചപ്പോൾ നടൻ മർദിച്ചതായും പരാതിയിൽ പറയുന്നു.  തമ്മനത്ത് നിന്ന് കലൂരിലെത്തുന്നത് വരെ കാറിനുള്ളിൽ വെച്ചാണ് മർദിച്ചത്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മ ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകി.

കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ വാട്‌സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഡിജിപി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.  

ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് ലഭിച്ച നടന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ ഹർജിയിൽ ഗോവിന്ദൻകുട്ടിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.