Click to learn more 👇

പ്രധാനമന്ത്രിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു


 

മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.

കർണാടകയിലെ മൈസൂരുവിലാണ് അപകടമുണ്ടായത്. ഭാര്യയ്ക്കും മകനും മരുമകൾക്കുമൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നു പ്രഹ്ലാദ് മോദി.  

മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മൈസൂരിനടുത്തുള്ള ബന്ദിപുരയിലേക്ക് പോകുകയായിരുന്നു കുടുംബം.  കടക്കോളയ്ക്ക് സമീപമായിരുന്നു അപകടം.  അപകടത്തെ തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി.  ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.