Click to learn more 👇

'ഓഫറുണ്ട്, ഐഫോണ്‍ വരെ സമ്മാനം നേടാം'; മീഷോയുടെ പേരില്‍ വ്യാജ ലിങ്കുകള്‍, തുറക്കരുതെന്ന് മുന്നറിയിപ്പ്


 

ഓണ്‍ലൈൻ ഷോപ്പിങ് സൈറ്റായ മീഷോയുടെ പേരില്‍ വ്യാജ ലിങ്കുകള്‍ അയച്ച്‌ തട്ടിപ്പ്. ഓഫറുണ്ട്, ഐഫോണ്‍ പോലുള്ള‍ സമ്മാനങ്ങള്‍ നേടാം എന്ന തരത്തിലാണ് വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാജ ലിങ്കുകള്‍ പ്രചരിക്കുന്നത്.

വ്യാജ ലിങ്കുകള്‍ ഉപയോഗിച്ച്‌ ആളുകളെ പറ്റിച്ച്‌ വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കുകയാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.


ഫിഷിംഗ് പോലൊരു തട്ടിപ്പാവാം ഇത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ഉപയോക്താവിന്‍റെ ബാങ്കിംഗ് വിവരങ്ങള്‍, കാർഡ് വിവങ്ങള്‍, ഒടിപി എന്നിവ തട്ടിപ്പുകാർ കൈക്കലാക്കാൻ സാധ്യതയുണ്ട് എന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. അപരിചിതരില്‍ നിന്ന് വരുന്ന ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഷെയർ ചെയ്യുകയോ അരുത്. ഓണ്‍ലൈൻ തട്ടിപ്പുകള്‍ വർധിക്കുന്ന ഇക്കാലത്ത് പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള സമ്മാനങ്ങള്‍, വമ്ബിച്ച ഓഫറുകള്‍ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളെ അതീവ ജാഗ്രതയോടെ സമീപിക്കണം.


ഓഫറുകളെ കുറിച്ച്‌ ലിങ്കുകള്‍ ലഭിച്ചാല്‍ അതില്‍ ക്ലിക്ക് ചെയ്യാതെ ഔദ്യോഗിക വെബ്സൈറ്റിലോ ആപ്പിലോ മാത്രം പരിശോധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഓണ്‍ലൈൻ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെടുകയോ ഇരിയാവുകയോ ചെയ്താല്‍ ഉടൻതന്നെ 1930 എന്ന സൗജന്യ നമ്ബറില്‍ ബന്ധപ്പെടണമെന്നും പൊലീസ് നിർദേശിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക