Click to learn more 👇

മലയാളി ക്രിസ്മസസ്സിന് കുടിച്ചത് 229.80 കോടി രൂപയുടെ മദ്യം; ഏറ്റവും മുൻപിൽ ഈ ജില്ലയും ഔട്ട്ലെറ്റും!


 

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് കാലത്ത് റെക്കോർഡ് മദ്യവിൽപന. മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് വിറ്റത് 229.80 കോടി രൂപയുടെ മദ്യം.

കഴിഞ്ഞ വർഷം ഇതേ ദിവസം 215.49 കോടി രൂപയായിരുന്നു വിൽപ്പന. ക്രിസ്മസ് ദിനത്തിൽ മാത്രം 89.52 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ 90.03 കോടിയുടെ മദ്യമാണ് വിറ്റത്.

68.48 ലക്ഷവുമായി കൊല്ലം ആശ്രാമത്തെ ബിവറേജസ് ഔട്ട്‌ലെറ്റാണ് പട്ടികയിൽ മുന്നിൽ. തിരുവനന്തപുരത്ത് പവർഹൗസ് റോഡിലെ ഔട്ട്‌ലെറ്റാണ് 65.07 ലക്ഷം വിൽപ്പനയുമായി രണ്ടാമത്.  ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലെറ്റാണ് മൂന്നാം സ്ഥാനത്ത്. 61.49 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.

റമ്മാണ് ഇത്തവണയും വിൽപ്പനയിൽ മുന്നിൽ. ബവ്റിജസ് കോർപ്പറേഷന് 267 ഔട്ട്‌ലെറ്റുകൾ ഉണ്ട്. തിരക്ക് കുറയ്ക്കാൻ വിവിധ കാരണങ്ങളാൽ നേരത്തെ അടച്ചുപൂട്ടിയ 68 ഔട്ട്‌ലെറ്റുകളും 175 പുതിയ ഔട്ട്‌ലെറ്റുകളും തുറക്കാൻ കോർപറേഷൻ തീരുമാനിച്ചിരുന്നു.