Click to learn more 👇

കാല്‍പ്പന്തുകളിയുടെ രാജാവിന് വിട; ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം പെലെ അന്തരിച്ചു,


 

സാവോപോളോ: ഒരു തലമുറയുടെ  ഫുട്ബോൾ രാജാവായിരുന്ന ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

82 വയസ്സുള്ള അദ്ദേഹം ഏറെ നാളായി അർബുദ രോഗ ബാധിതനായിരുന്നു.  സാവോപോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.  

എഡ്സണ്‍ അരാന്റസ് ദോ നസിമെന്റോ എന്നായിരുന്നു പെലെയുടെ മുഴുവൻ പേര്, ബ്രസീലിനായി മൂന്ന് ലോകകപ്പുകൾ നേടി.  1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ പെലെ അംഗമായിരുന്നു.

ക്യാൻസർ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ഡിസംബർ മൂന്നിനാണ് പെലെയെ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലേക്ക് മാറ്റിയത്.  

പെലെയ്ക്ക് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം മകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.  കഴിഞ്ഞ ഏതാനും വർഷങ്ങളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു