സോഷ്യൽ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും യുവാവ് പീഡിപ്പിക്കുന്നതായി നടി പ്രവീണ.
മൂന്ന് വർഷമായി സോഷ്യൽ മീഡിയയിലൂടെ ആരോ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് നടി നേരത്തെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു.
തന്റെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും അയച്ചുകൊടുത്തുവെന്നായിരുന്നു പരാതി.
കേസിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജ് (23) അറസ്റ്റിലായി. ഡൽഹിയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ഇയാളുടെ ലാപ്‌ടോപ്പിൽ നിന്ന് നിരവധി ചിത്രങ്ങൾ കണ്ടെത്തി.
മൂന്ന് മാസത്തേക്ക് കോടതി റിമാൻഡ് ചെയ്തെങ്കിലും ഒരു മാസത്തിനകം ജാമ്യം ലഭിച്ചു.
ഇപ്പോൾ അയാൾ പ്രതികാരം ചെയ്യുകയാണെന്ന് നടി ഒരു മാധ്യമത്തോട് പറഞ്ഞു. 'എന്റെ നൂറോളം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് ഇയാൾ ഉണ്ടാക്കിയത്. എന്റെ മോളെ പോലും വെറുതെ വിട്ടില്ല. മോർഫ് ചെയ്ത ചിത്രങ്ങൾ എല്ലാവർക്കും അയച്ചു. എനിക്ക് ചുറ്റുമുള്ള സ്ത്രീകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു.' - നടി പറഞ്ഞു.