തൊടുപുഴ: പൂവൻ കോഴിയെ ലേലത്തിന് വെച്ചപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൽകിയ വില 13,300 രൂപ. 10 രൂപയിൽ തുടങ്ങിയ ലേലം 13,300 രൂപയിൽ അവസാനിച്ചു.
നെടുങ്കണ്ടം പഞ്ചായത്തിൽ പരിവർത്തന ഘട്ടത്തിൽ പ്രവർത്തിക്കുന്ന ഒപിഎസ് എന്ന ക്ലബ്ബ് പുനരാരംഭിക്കുന്നതിനായി സംഘടിപ്പിച്ച ലേലത്തിലാണ് റെക്കോർഡ് വില.
നാട്ടുകാരനായ ആലുങ്ങൽ ജോഷിയാണ് കോഴിയെ ലേലത്തിന് വെച്ചത്.
നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുടുകുന്നേൽ 13,300 രൂപ നൽകിയാണ് ലേലത്തിൽ പൂവൻ കോഴിയെ സ്വന്തമാക്കിയത്.