ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ. അടുത്ത 40 ദിവസങ്ങൾ നിർണായകമാണെന്നും കേന്ദ്രം അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയ 39 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി നാളെ വിമാനത്താവളങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 188 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിനിടെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുവരെ 3468 സജീവ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 530696 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,34,995 കൊവിഡ് പരിശോധനകൾ നടത്തി.
വാക്‌സിനേഷൻ ഡ്രൈവിലൂടെ രാജ്യത്ത് 220.07 കോടി കോവിഡ് വാക്‌സിനുകൾ പൂർത്തിയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,529 വാക്സിൻ ഡോസുകൾ നൽകിയതായും കേന്ദ്രം അറിയിച്ചു.
ഈ വാർത്ത കൂടെ വായിക്കാം
ലോകത്തെ വിറപ്പിക്കുന്ന ഒമിക്രോണ്‍ ബിഎഫ് .7 വകഭേദം, ലക്ഷണങ്ങള്‍ എന്തൊക്കെ?