Click to learn more 👇

CBSE പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു


 

ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

പരീക്ഷകൾ ഫെബ്രുവരി 15 ന് ആരംഭിക്കും. പരീക്ഷയുടെ വിശദാംശങ്ങൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് തുടങ്ങി മാർച്ച് 21ന് അവസാനിക്കും.12ാം ക്ലാസ് പരീക്ഷ ഏപ്രിൽ അഞ്ചിനും അവസാനിക്കും.  എല്ലാ ദിവസവും രാവിലെ 10:30 ന് പരീക്ഷകൾ ആരംഭിക്കുന്നു.

10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 2 മുതൽ ഫെബ്രുവരി 14 വരെ നടക്കും.ഇതിനുള്ള മാർഗനിർദേശങ്ങൾ ഇന്നലെ പുറപ്പെടുവിച്ചിരുന്നു.

നിശ്ചിത സമയത്തിനുള്ളിൽ പ്രാക്ടിക്കല്‍ പരീക്ഷ/ പ്രോജക്‌ട് അസെസ്മെന്റ് / ഇന്റേണല്‍ അസെസ്മെന്റ്/ എന്നിവ പൂർത്തിയാക്കിയ ശേഷം സ്‌കൂളുകൾ മാർക്ക്/ഇന്റേണൽ ഗ്രേഡുകൾ അപ്‌ലോഡ് ചെയ്യണം.  

നിശ്ചിത ദിവസം പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥിക്ക് സമയപരിധിക്കുള്ളിൽ മറ്റൊരു ദിവസം അനുവദിക്കണം. സമയപരിധിക്ക് ശേഷം പരീക്ഷ എഴുതാൻ പ്രത്യേക അനുമതി നൽകുന്നതല്ല.