Click to learn more 👇

ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനാകുന്നു! കൊടും ക്രൂരതകള്‍ നിറഞ്ഞ ജീവിത കഥ അറിയാം


 

കാഠ്മണ്ഡു: ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജ് പ്രായാധിക്യതിന്റെ  പേരിൽ ജയിൽ മോചിതനായി.

ഈ സമയത്ത് ശോഭരാജിന്റെ കൊടും ക്രൂരതയുടെ കഥകൾ ഓർമ്മ പെടുത്തുന്നു.  തായ്‌ലൻഡിൽ 14 കൊലപാതകങ്ങൾ ഉൾപ്പെടെ 20 കൊലപാതകങ്ങൾ ചാൾസ് ശോഭരാജ് നടത്തിയതായി കരുതുന്നു.  1976 മുതൽ 1997 വരെ ഇന്ത്യയിൽ തടവിലായിരുന്ന ചാൾസ് ശോഭരാജ് മോചിതനായ ശേഷം പാരീസിലേക്ക് പോയി.  2003-ൽ നേപ്പാളിലേക്ക് മടങ്ങിയ ശേഷം വീണ്ടും ജയിലിലായി. ശോഭരാജിന് ഇപ്പോൾ 78 വയസ്സായി.

നേപ്പാൾ സുപ്രീം കോടതിയാണ് ഇയാളെ ജയിൽ മോചിതനാക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ജയിൽ മോചിതനായ ചാൾസ് ശോഭരാജിനെ 15 ദിവസത്തിനകം നേപ്പാളിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. രണ്ട് അമേരിക്കൻ വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ കേസിൽ 2003 മുതൽ ശോഭരാജ് ജയിലിൽ കഴിയുകയാണ്.  ആകെ 20 കൊലപാതകങ്ങൾ ഇയാൾ നടത്തിയതായി കരുതുന്നു.

അമേരിക്കൻ പൗരന്മാരായ കോണി ജോ ബ്രോങ്കിച്ചിനെയും സുഹൃത്ത് ലോറന്റ് കാരിയറിനെയും കൊലപ്പെടുത്തിയ ശേഷം 1975-ൽ നേപ്പാളിൽ മുങ്ങിയ ചാൾസ് ശോഭരാജ്, 2003 സെപ്റ്റംബർ 1-ന് നേപ്പാളിലെ ഒരു കാസിനോയിൽ നിന്ന് അറസ്റ്റിലായി.  

കാഠ്മണ്ഡുവിലും ഭക്താപൂരിലും വെച്ച് ചാൾസ് ഇവരെ കൊലപ്പെടുത്തിയതിനാൽ ചാൾസിനെതിരെ പ്രത്യേക കേസുകളായി കുറ്റപത്രം തയ്യാറാക്കിയിരുന്നു.

കൊലപാതകക്കുറ്റത്തിന് ചാൾസിന് 20 വർഷം തടവും വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചതിന് ഒരു വർഷം തടവും ചേർത്ത് 21 വർഷം തടവുണ് കോടതി ശിക്ഷിച്ചത്. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചതിന് 2000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.  

ചാൾസ് ശോഭരാജ് ഇതിനകം 19 വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കി. സീരിയൽ കില്ലർ ചാൾസ് ഗുരുമുഖ് ശോഭരാജ് ഹോത്ചന്ദ് ഭവ്നാനിയുടെ ഇരകൾ ഹിപ്പി സംസ്കാരം പിന്തുടരുന്ന പാശ്ചാത്യ വിനോദസഞ്ചാരികളായിരുന്നു. ബിക്കിനി കില്ലർ, സ്‌പ്ലിറ്റിംഗ് കില്ലർ, സർപ്പൻ തുടങ്ങിയ അപരനാമങ്ങളാണ് ശോഭരാജിനുണ്ടായിരുന്നത്.

ഇന്ത്യയിൽ നിന്നുള്ള ശോഭരാജ് ഹോത്ചന്ദ് ഭവ്നാനിയും വിയറ്റ്നാമിൽ നിന്നുള്ള ട്രാൻ ലോവാങ് ഫൂനുമാണ് ചാൾസിന്റെ മാതാപിതാക്കൾ.  ഇരുവരും വിവാഹിതരാകാത്തതിനാൽ ചാൾസിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശോഭരാജ് ഹോത്ചന്ദ് ഭവ്നാനി തയ്യാറായിരുന്നില്ല.  ഒരു ഫ്രഞ്ച് സൈനികനുമായുള്ള അമ്മയുടെ വിവാഹം കഴിഞ്ഞ് ചാൾസ് അവരോടൊപ്പം ഫ്രാൻസിലേക്ക് പോയി.

 കൗമാരപ്രായത്തിൽ തന്നെ ചെറിയ കുറ്റകൃത്യങ്ങൾ ചെയ്യാൻ തുടങ്ങിയ ചാൾസ് 1963ൽ പത്തൊൻപതാം വയസ്സിൽ ഭവനഭേദനത്തിന് ജയിലിൽ അടയ്ക്കപ്പെട്ടു.  പരോളിൽ പുറത്തിറങ്ങിയ ചാൾസ് അധോലോകത്തിലേക്ക് ആകർഷിക്കപ്പെടുന്നു.  

ഭവനഭേദനത്തിലൂടെയും മറ്റും പണം സമ്പാദിക്കാൻ തുടങ്ങി. ഇതിനിടെ പാരീസ് സ്വദേശിയായ ചാന്റൽ കോംപഗ്നനുമായി പ്രണയത്തിലായ ചാൾസ് വിവാഹാഭ്യർത്ഥന നടത്തി. അതേ ദിവസം തന്നെ കാർ മോഷണത്തിന് ചാൾസ് അറസ്റ്റിലാവുകയും എട്ട് മാസം ജയിലിൽ കഴിയുകയും ചെയ്തു.

ജയിൽ മോചിതനായ ശേഷം ചാൾസ് ചാന്റലിനെ വിവാഹം കഴിച്ചു. 1970-ൽ, അറസ്റ്റിനെ ഭയന്ന്, ഗർഭിണിയായ ചാന്റലിനോടൊപ്പം അദ്ദേഹം ഏഷ്യയിലേക്ക് കടന്നു. ഇതിനിടെ ചാൾസ്  ചൂതാട്ടത്തിന് അടിമയായി. ഒടുവിൽ ചാന്റലുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷം ചാൾസ് ശോഭരാജ്, മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു.

1970-കളിൽ ചാൾസ് യൂറോപ്പിൽ മരണത്തിന്റെ ഭീതിവിതച്ചത്. 1972 നും 1976 നും ഇടയിൽ ശോഭരാജ് രണ്ട് ഡസനോളം ആളുകളെ കൊന്നു.  

ആദ്യകാലത്ത് ബിക്കിനി കില്ലർ എന്നായിരുന്നു ചാൾസിന്റെ വിളിപ്പേര്.  ക്രൂരമായ കൊലപാതകങ്ങൾ ശോഭരാജിന് സെര്‍പന്റ് എന്ന വിളിപ്പേര് നേടിക്കൊടുത്തു.  1976ലാണ് ചാൾസ് ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതിനു ശേഷം പല രാജ്യങ്ങളിലും സഞ്ചരിച്ച് പല ഭാഷകളിലും പ്രാവീണ്യം നേടി.

ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ച് വിനോദസഞ്ചാരികളുടെ ഭക്ഷണത്തിൽ വിഷം കലർത്തി ഇസ്രായേൽ വിനോദസഞ്ചാരിയെ കൊലപ്പെടുത്തിയതിന് ശോഭരാജിനും ഭാര്യയ്ക്കും എതിരെ ഇന്ത്യൻ പോലീസ് കേസെടുത്തു.  ഇതാണ് ഒടുവിൽ ശോഭരാജിന്റെ അറസ്റ്റിലേക്ക് നയിച്ചത്.  എന്നാൽ 1986ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്ന് ചാൾസ് രക്ഷപ്പെട്ടു.  എന്നാൽ ഒരു മാസത്തിന് ശേഷം ഇയാളെ വീണ്ടും പിടികൂടി.  

കൂടുതൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം 1997ൽ ചാൾസ് ശോഭരാജ് മോചിതനായി.  തുടർന്ന് പാരീസിലേക്ക് പോകുകയും അവിടെ ആഡംബര ജീവിതം നയിക്കുകയും ചെയ്തു.

കുറ്റവാളിയായിരുന്നിട്ടും ചാൾസ് ശോഭരാജിന് ലോകമെമ്പാടും ഒരു സെലിബ്രിറ്റി പദവി ഉണ്ടായിരുന്നു.  ചാൾസ് തന്റെ കുപ്രസിദ്ധി ആസ്വദിച്ചു.  ചാൾസ് ശോഭരാജിന്റെ ജീവിതകഥയാണ് നാല് ജീവചരിത്രങ്ങൾ, മൂന്ന് ഡോക്യുമെന്ററികൾ, ഒരു സിനിമ, ഒരു നാടക പരമ്പര എന്നിവയ്ക്ക് അടിസ്ഥാനം.