ഫുട്ബോൾ ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീനൻ കറൻസിയിൽ ലയണൽ മെസ്സിയുടെ ചിത്രം ഉൾപ്പെടുത്താൻ നിർദ്ദേശം.
അർജന്റീനിയൻ സെൻട്രൽ ബാങ്കാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. ചിത്രം ആയിരം പെസോയുടെ കറൻസിയിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അർജന്റീനയിലെ സാമ്പത്തിക പത്രമായ എൽ ഫിനാൻസിയറോയാണ് ഈ വിവരം പുറത്തുവിട്ടത്.
അർജന്റീനയുടെ സെൻട്രൽ ബാങ്ക് അംഗങ്ങൾ ഇക്കാര്യം ഒരു തമാശയായി നിർദ്ദേശിച്ചതായും എൽ ഫിനാൻസിയറോ റിപ്പോർട്ട് ചെയ്തു. ലോകകപ്പ് ഫൈനലിന് മുമ്പ് തന്നെ കറൻസിയിൽ മെസ്സിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് അധികൃതർ ചർച്ച നടത്തിയിരുന്നു.
കോച്ച് ലയണൽ സ്‌കലോണിക്ക് ആദരവര്‍പ്പിക്കുന്നതിനായി കറൻസി നോട്ടിന്റെ പിൻഭാഗത്ത് 'ലാ സ്‌കലോനെറ്റ' (ലയണൽ സ്‌കലോനി പരിശീലിപ്പിച്ച ടീമിന്റെ വിളിപ്പേര്) എന്നതും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
മുൻ പ്രസിഡന്റ് ജുവാൻ ഡൊമിംഗോ പെറോണിന്റെ ഭാര്യ ഇവാ പെറോണിന്റെ 50-ാം ചരമവാർഷികവും 1978-ൽ സ്വന്തം മണ്ണിൽ അർജന്റീനയുടെ ആദ്യ ലോകകപ്പ് വിജയവും പ്രമാണിച്ച് ബാങ്ക് മുമ്പ് സ്മരണിക നാണയങ്ങൾ പുറത്തിറക്കി. ഖത്തറിലെ ലോകകപ്പ് ജയത്തോടെ മെസ്സി വാർത്തകളിൽ നിറഞ്ഞു.
ബ്രസീലിലെ പ്രശസ്തമായ മരക്കാന സ്റ്റേഡിയം ഹാൾ ഓഫ് ഫെയിമിൽ കാൽപ്പാടുകൾ ഉണ്ടാക്കാൻ മെസ്സിയെ ക്ഷണിച്ചു.
ഖത്തർ ലോകകപ്പ് ഫൈനലിൽ എക്‌സ്‌ട്രാ ടൈമിന് ശേഷവും 3-3ന് മത്സരം സമനിലയിലായതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ഫ്രാൻസിനെ 4-2ന് പരാജയപ്പെടുത്തി വേൾഡ് കപ്പ് സ്വന്തമാക്കുകയായിരുന്നു.
—————————————————
Summary:- Argentina Central Bank put forward proposal to have Messi's picture on the currency