Click to learn more 👇

ഊട്ടിയിലുള്ള അച്ഛന്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല; തിരക്കിയെത്തിയപ്പോള്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍


കാസർകോട്: കാസർകോട് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി നീർക്കയയിലെ നാരായണി (45), മകൾ ശ്രീനന്ദ (13) എന്നിവരാണ് മരിച്ചത്.

നാരായണിയെ തൂങ്ങിമരിച്ച നിലയിലും മകളെ വീടിനുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ടൂറിസ്റ്റ് ബസിൽ ജോലി നോക്കുകയായിരുന്ന ഭർത്താവ് ചന്ദ്രൻ ഊട്ടിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ചന്ദ്രൻ വിളിച്ചിട്ടും മൊബൈൽ ഫോണിൽ ബന്ധപ്പെടാനാകാതെ വന്നതോടെ സുഹൃത്തിനോട് വിവരം അന്വേഷിക്കാൻ പറഞ്ഞു.

സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. വാതിൽ പൂട്ടിയ നിലയിലായിരുന്നു. 

പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ വിവരമറിയിച്ച് വാതിൽ ചവിട്ടി തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

മരണകാരണം വ്യക്തമല്ല. ശ്രീനന്ദ കുണ്ടുകുഴി ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.