ക്ലാപ്പനയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൗമാരക്കാരൻ ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഓച്ചിറ പോലീസിനെതിരെയാണ് വിദ്യാർത്ഥിയുടെ ആരോപണം. അടിപിടിക്കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിദ്യാർത്ഥി ആത്മഹത്യാ കുറിപ്പ് പങ്കുവെച്ചത്. തുടർന്ന് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
താനടക്കം നാല് വിദ്യാർത്ഥികളെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചതായി കാണിച്ച് ഇയാൾ കഴിഞ്ഞ തിങ്കളാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു. ഇത് ഭീഷണിപ്പെടുത്തി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. എന്നാൽ ആരോപണം തെറ്റാണെന്ന് ഓച്ചിറ പോലീസ് പ്രതികരിച്ചു. വിദ്യാർഥികൾ വഴക്കിടുകയായിരുന്നു. ഇരുകൂട്ടരും പരാതി നൽകിയതായി പൊലീസ് അറിയിച്ചു.