കോട്ടയം: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഗുണ്ടകളും ചേർന്ന് യുവതിയുടെ വീട് അടിച്ചു തകർത്തു.
തിരുവല്ല മുത്തൂർ സ്വദേശി സന്തോഷാണ് മൂന്ന് ഗുണ്ടകൾക്കൊപ്പം കുമാരനല്ലൂരിലെ ഭാര്യയുടെ വീട്ടിലെത്തി വീട് അടിച്ചു തകർത്തത്. ഇന്ന് രാവിലെയാണ് സംഭവം.
പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരി അമ്മയുടെ വീട്ടിലാണ് അക്രമം നടന്നത്. സന്തോഷ് വീട്ടിലെത്തിയപ്പോൾ മോശമായി പെരുമാറിയതിന് വീട്ടുകാർ ഗാന്ധിനഗർ പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇയാൾ ഗുണ്ടകളുമായി സ്ഥലത്തെത്തിയത്.
ഒരു വർഷം മുൻപാണ് സന്തോഷിന്റെയും വിജയകുമാരി അമ്മയുടെ മകളും തമ്മിലുള്ള വിവാഹം നടന്നത്. മുപ്പത്തിയഞ്ച് പവൻ സ്വർണം നൽകിയെങ്കിലും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് സന്തോഷ് ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തി. സഹിക്കവയ്യാതെ ഗർഭിണിയായ ഭാര്യ ഭർത്താവിന്റെ വീട് വിട്ട് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഇരുപത്തിയേഴ് ദിവസം മുമ്പാണ് യുവതി പ്രസവിച്ചത്