കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ നടനാണ് ബിനു അടിമാലി. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലെ മുഖ്യ താരം കൂടിയായ ബിനു അടിമാലിയുടെ വിദേശ ഷോയ്ക്ക് നേരെ കാണികളുടെ കൂവല്‍
കഴിഞ്ഞ ദിവസം ഒമാനിൽ നടന്ന മസ്‌കറ്റ് മെഗാ ഷോയിൽ ബിനു അടിമാലിയും സംഘവും അവതരിപ്പിച്ച സ്കിറ്റ്നിടയിൽ കാണികളെല്ലാം കൂക്കിവിളിച്ച് ഷോ നിർത്താൻ ആവശ്യപ്പെട്ടു. കൂക്കുവിളികൾ കൂടിയപ്പോൾ ബിനു അടിമാലി പരിപാടി നിർത്തി, സദസ്സിനോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ മിക്കവരും പരിപാടി നിർത്താൻ പറഞ്ഞു. പക്ഷേ ബിനു അടിമാലി പരിപാടി നിർത്താതെ തുടർന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് വീഡിയോ കാണാം