പാലക്കാട്: പാലക്കാട്ടുകാരുടെ പേടിസ്വപ്നമായിരുന്ന പിടി 7 ഇന്നലെ വനപാലകർ പിടികൂടി. ഇനി കുങ്കിയാനയായി വീണ്ടും തിരികെ എത്തും എന്നാണ് പ്രതീക്ഷ.
ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെച്ച ശേഷം കുടുക്കിയത്.
PT7 ധോനിയെ രണ്ടുതവണ മയക്കുവെടിവെച്ചും, ബൂസ്റ്റർ ഡോസ് നൽകിയുമാണ് തളച്ചത്. ഇതിനുശേഷം ആനയുടെ മുഖം കറുത്ത തുണികൊണ്ട് മറച്ചിരുന്നു.
ഈ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഖം കറുത്ത തുണികൊണ്ട് മറച്ചത് എന്തിനാണെന്ന് പലരും സംശയം പ്രകടിപ്പിച്ചു.
ആനയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് അധികൃതരുടെ ഈ നടപടി. പുറത്തെ കാഴ്ചകൾ ആനയെ കൂടുതൽ അസ്വസ്ഥമാക്കും. ശരീരത്തിലെ മരുന്നിന്റെ അളവ് കുറയാതിരിക്കാനും ഇത് സഹായിക്കുന്നു. ഈ കാരണങ്ങളാൽ ആണ് മുഖം കറുത്ത തുണികൊണ്ട് മറച്ചത്.