Click to learn more 👇

ഒരു കോടി മുടക്കി മകളുടെ വിവാഹം നടത്തണം; ഭാര്യയെ കൊന്ന് ജീവനൊടുക്കി വ്യാപാരി


ഭോപ്പാൽ: മധ്യപ്രദേശിൽ ഭാര്യയെ വെടിവച്ചു കൊന്ന് വ്യാപാരി ജീവനൊടുക്കി. പന്നാ കിഷോര്‍ഗഞ്ച്‌ സ്വദേശിയായ സഞ്‌ജയ്‌ സേത്താണ് ഭാര്യ മീനുവിനെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് സംഭവം.  കൊലപാതകത്തിന് തൊട്ടുമുമ്പ് സഞ്ജയ് പകർത്തിയ ആത്മഹത്യാ കുറിപ്പും വീഡിയോയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ നിന്ന് വെടിയൊച്ച കേട്ടപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്.  മുകൾനിലയിലെത്തി പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന രണ്ടുപേരെയും കണ്ടെത്തി.  

മീനു സംഭവസ്ഥലത്ത് തന്നെ മരിച്ചു.  സഞ്ജയ് ജീവനോടെയുണ്ടായിരുന്നെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ദമ്പതികളുടെ ശരീരത്തിൽ വെടിയേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രമുഖ വസ്ത്രവ്യാപാരിയായ സഞ്ജയ് സേത്ത് ഭാഗേശ്വര്‍ ധാമിന്റെ ഭക്തനായിരുന്നു.  സഞ്ജയ് തന്റെ ആത്മഹത്യാ കുറിപ്പിൽ എഴുതി, "ഗുരുജി, ദയവായി എന്നോട് ക്ഷമിക്കൂ, എനിക്ക് അടുത്ത ജന്മമുണ്ടെങ്കിൽ, ഞാൻ തീർച്ചയായും നിങ്ങളുടെ ഉറച്ച ഭക്തനായിരിക്കും."  ഇതിന് പുറമെ ഇയാൾക്ക് പണം നൽകാനുള്ളവരുടെ പേരുവിവരങ്ങൾ വ്യക്തമാക്കുന്ന മറ്റൊരു വീഡിയോയും കണ്ടെത്തിയിട്ടുണ്ട്.

"എന്റെ മക്കൾക്ക് വേണ്ടി, എന്റെ മകളുടെ വിവാഹത്തിന് വേണ്ടി, എല്ലാവരും എന്റെ പണം തിരികെ നൽകണം, എന്റെ മകളുടെ വിവാഹത്തിന് 50 ലക്ഷം മുതൽ 1 കോടി വരെ ചിലവഴിക്കണം, അവളുടെ പേരിൽ 29 ലക്ഷവും സ്വർണ്ണവും കരുതി വെച്ചിട്ടുണ്ട്.  ഞാനും ഭാര്യയും പോകുന്നു, ഇവിടെ ജീവിക്കാൻ കഴിയില്ല," സഞ്ജയ് വീഡിയോയിൽ പറഞ്ഞു.  അതേസമയം കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.