Click to learn more 👇

കോഴിക്കോട് കെ എസ് ആര്‍ ടി സി ടെര്‍മിനലിന്റെ ബലക്ഷയം പ്രതീക്ഷിച്ചതിലും അധികം, തൊണ്ണൂറ് ശതമാനം തൂണുകളും ബലപ്പെടുത്തണം; ചെലവ് മുപ്പത് കോടിയോളം


കോഴിക്കോട്: കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം പ്രതീക്ഷിച്ചതിലും കൂടുതലെന്ന് മദ്രാസ് ഐഐടിയുടെ അന്തിമ റിപ്പോർട്ട്.

കെട്ടിടത്തിന്റെ തൊണ്ണൂറ് ശതമാനം തൂണുകളും എൺപത് ശതമാനം സ്ലാബുകളും ബലപ്പെടുത്തണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇതിന് 30 കോടിയോളം രൂപ ചെലവ് വരും.

ഐഐടി സ്ട്രക്ചറൽ വിഭാഗം മേധാവി പ്രൊഫ.അളകു സുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കെട്ടിടം ദുർബലമാണെന്ന് കാണിച്ച് പതിനഞ്ച് മാസം മുമ്പ് ഐഐടിയുടെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നിരുന്നു.

തൂണുകളുടെ കോൺക്രീറ്റും കമ്പികളുടെ ബലവും പരിശോധിച്ച് ഓരോ തൂണിലെയും വിള്ളലുകൾ അടയ്ക്കണം. ഇതിനായി സിമന്റും നിർദ്ദിഷ്ട മിശ്രിതങ്ങളും കലർത്തി തൂണിനുള്ളിൽ നിറയ്ക്കേണ്ടിവരും.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.